PV Sindhu
PV Sindhu

ഓസ്‌ട്രേലിയൻ ഓപ്പൺ: പി.വി. സിന്ധു ഫൈനൽ കാണാതെ പുറത്ത്

ബെയ്‌വെൻ ഷാങ്ങുമായി മുൻപ് 10 തവണ ഏറ്റുമുട്ടിയപ്പോൾ ആറ് തവണയും ജയം സിന്ധുവിനൊപ്പമായിരുന്നു
Published on

ഓസ്‌ട്രേലിയൻ ഓപ്പൺ 2023 ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ നിന്ന് പിവി സിന്ധു പുറത്ത്. വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ലോക 12-ാം നമ്പർ താരം അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റത്.

രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായിരുന്നു പിവി സിന്ധു. 39 മിനിറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ 12-21, 17-21 എന്ന സ്‌കോറിനായിരുന്നു സിന്ധു തോൽവി ഏറ്റുവാങ്ങിയത്. ബെയ്‌വെൻ ഷാങ്ങുമായി മുൻപ് 10 തവണ ഏറ്റുമുട്ടിയപ്പോൾ ആറ് തവണയും ജയം സിന്ധുവിനൊപ്പമായിരുന്നു.

logo
Metro Vaartha
www.metrovaartha.com