ലഖ്നൗവിന്‍റെ തീയുണ്ട; മായങ്ക് തിരിച്ചെത്തുന്നു

ശനിയാഴ്ച ജയ്പൂരിൽ രാജസ്ഥാൻ റോയൽസിനെതിരേ നടക്കുന്ന മത്സരത്തിൽ മായങ്ക് യാദവ് കളിക്കുമെന്നാണ് റിപ്പോർട്ട്
pace sensation mayank yadav likely to return to lucknow super giants

മായങ്ക് യാദവ്

Updated on

ലഖ്നൗ: നട്ടെല്ലിനേറ്റ പരുക്കിനെ തുടർന്ന് ദീർഘ കാലം ക്രിക്കറ്റിൽ നിന്നു വിട്ടുനിന്ന ഫാസ്റ്റ് ബൗളർ മായങ്ക് യാദവ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു. ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സ് ലേലത്തിനു മുൻപേ നിലനിർത്തിയ താരത്തിന് ടീമിനൊപ്പം ചേരാൻ ബിസിസിഐയുടെ അനുമതി ലഭിച്ചു.

ശനിയാഴ്ച ജയ്പൂരിൽ രാജസ്ഥാൻ റോയൽസിനെതിരേ നടക്കുന്ന മത്സരത്തിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. ആവേശ് ഖാൻ, ആകാശ് ദീപ്, ശർദുൽ ഠാക്കൂർ തുടങ്ങിയ പേസർമാർക്കൊപ്പം മായങ്കും ചേരുന്നതോടെ ലഖ്നൗവിന്‍റെ ബൗളിങ് നിര ശക്തമാവും.

150 കിലോമീറ്റർ വേഗത്തിൽ നിരന്തരം പന്തെറിയാൻ ശേഷിയുള്ള മായങ്കിനെ ഐപിഎൽ താരലേലത്തിനു മുമ്പായി 11 കോടി രൂപയ്ക്കാണ് ലഖ്നൗ ടീമിൽ നിലനിർത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ലഖ്നൗവിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. നിശ്ചിത 20 ഓവറിൽ ലഖ്നൗ ഉയർത്തിയ 166 റൺസ് വിജയലക്ഷ‍്യം ചെന്നൈ സൂപ്പർ കിങ്സ് മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com