

പാക്കിസ്ഥാൻ ടീം
ഇസ്‌ലാമാബാദ്: 2026 ഏഷ‍്യൻ ഗെയിംസിലേക്കുള്ള പാക്കിസ്ഥാൻ ടീമിനെ പ്രഖ‍്യാപിച്ചു. സാഹിബ്‌സാദ ഫർഹാൻ നയിക്കുന്ന 15 അംഗ ടീമിൽ സീനിയർ താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരെയൊന്നും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദ‍്യമായാണ് സാഹിബ്സാദ ഫർഹാൻ ഒരു അന്താരാഷ്ട്ര ടൂർണമെന്‍റിൽ പാക്കിസ്ഥാൻ ടീമിനെ നയിക്കാനൊരുങ്ങുന്നത്.
5 ടി20 മത്സരങ്ങൾ മാത്രം കളിച്ച് പരിച്ചയമുള്ള അബ്ദുൾ സമദിനെയാണ് വൈസ് ക‍്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഏഷ‍്യൻ ഗെയിംസ് മത്സരങ്ങൾ ഒക്റ്റോബർ നാലിനാണ് സമാപിക്കുന്നത്. 10 ടീമുകൾ ഏറ്റുമുട്ടുന്ന ടി20 ടൂർണമെന്‍റ് ആരംഭിക്കുന്നത് സെപ്റ്റംബർ 24നാണ്. ഏറെ നാളായി ടീമിലില്ലാതിരുന്ന സയിം അയൂബിനെ ടീമിലെടുത്തിട്ടുണ്ട്.
പാക്കിസ്ഥാൻ ടീം: സാഹിബ്സാദ ഫർഹാൻ (ക‍്യാപ്റ്റൻ), അബ്ദുൾ സമദ് (വൈസ് ക‍്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അഹമ്മദ് ഡാനിയാൽ, അക്കീഫ് ജാവേദ്, അലി റാസ, അറാഫത്ത് മിൻഹാസ്, ഹൈദർ അലി, ഹസൻ നവാസ്, മാസ് സദാഖത്ത്, മുഹമ്മദ് സൽമാൻ മിർസ, സാദ് മസൂദ്, സയിം അയൂബ്, സൂഫ്‌യാൻ മൊഖിം, ഉസ്മാൻ ഖാൻ ( വിക്കറ്റ് കീപ്പർ)