

പാക്കിസ്ഥാൻ ടീം
ന‍്യൂഡൽഹി: 2026 വനിത ടി20 ലോകകപ്പിലേക്കുള്ള പാക്കിസ്ഥാൻ ടീമിനെ പ്രഖ‍്യാപിച്ചു. ഫാത്തിമ സന നയിക്കുന്ന 15 അംഗ ടീമിൽ 5 പുതുമുഖ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ നടന്ന ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഗുൽ ഫെറോസ ഓപ്പണിങ് ബാറ്ററായും പരിചയസമ്പന്നരായ വിക്കറ്റ് കീപ്പർ ബാറ്റർ മൂനീബ അലിയും അയേഷ സഫർ എന്നിവർ മധ‍്യനിരയും കൈകാര‍്യം ചെയ്യും.
താസ്മിയ റുബാബും ഡയാന ബൈഗ് അടക്കമുള്ള മികവുറ്റ ബൗളിങ് നിരയാണ് പാക്കിസ്ഥാനുള്ളത്. ജൂൺ 14ന് ഇന്ത‍്യക്കെതിരേയാണ് പാക്കിസ്ഥാന്‍റെ ആദ‍്യ മത്സരം. ലോകകപ്പിന് മുന്നോടിയായി അയർലൻഡിനെതിരേയും വെസ്റ്റ് ഇൻഡീസിനെതിരേയും ത്രരാഷ്ട്ര പരമ്പരയിൽ പാക്കിസ്ഥാൻ ഏറ്റുമുട്ടും.
വനിത ലോകകപ്പിലേക്കുള്ള പാക്കിസ്ഥാൻ ടീം: ഫാത്തിമ സന (ക‍്യാപ്റ്റൻ) ഗുൽ ഫെറോസ, അയേഷ സഫർ, ഇറാം ജാവേദ്, എയ്മാൻ ഫാത്തിമ, അലിയ റിയാസ്, നടാലിയ പർവെയ്സ്, സൈറ ജബീൻ, മുനീബ അലി, തുബ ഹസൻ, റമീൻ ഷമീം, സാദിയ ഇഖ്ബാൽ, നാഷ്റ സന്ധു, ഡയാന ബൈഗ്, താസ്മിയ റുബാബ്