പാ​ക്കി​സ്ഥാ​ൻ ടീ​മി​ന് പു​തി​യ ബൗ​ളി​ങ് പ​രി​ശീ​ല​ക​ർ

2022ലെ ​ഐ​സി​സി പു​രു​ഷ ടി20 ​ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ബൗ​ളി​ങ് പ​രി​ശീ​ല​ക​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്
ഉ​മ​ർ ഗു​ൽ, സ​യീ​ദ് അ​ജ്മ​ൽ
ഉ​മ​ർ ഗു​ൽ, സ​യീ​ദ് അ​ജ്മ​ൽ

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് പു​തി​യ ബൗ​ളി​ങ് പ​രി​ശീ​ല​ക​ന്മാ​രെ നി​യ​മി​ച്ചു. മു​ൻ പാ​കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ഉ​മ​ർ ഗു​ൽ, സ​യീ​ദ് അ​ജ്മ​ൽ എ​ന്നി​വ​രെ ഫാ​സ്റ്റ് ബൗ​ളി​ങ്, സ്പി​ൻ ബൗ​ളി​ങ് പ​രി​ശീ​ല​ക​രാ​യി നി​യ​മി​ച്ച​ത്. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ഇ​വ​ർ ടീ​മി​നൊ​പ്പം ചേ​രും.

ഉ​മ​ർ ഗു​ൽ മു​മ്പ് അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ടി20 ​ഐ പ​ര​മ്പ​ര​യി​ലും ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ സ്വ​ന്തം നാ​ട്ടി​ൽ ന​ട​ന്ന പ​ര​മ്പ​ര​യി​ലും പാ​ക്കി​സ്ഥാ​ൻ പു​രു​ഷ ടീ​മി​ന്‍റെ ബൗ​ളി​ങ് പ​രി​ശീ​ല​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2022ലെ ​ഐ​സി​സി പു​രു​ഷ ടി20 ​ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ബൗ​ളി​ങ് പ​രി​ശീ​ല​ക​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

പാ​കി​സ്ഥാ​നാ​യി 47 ടെ​സ്റ്റു​ക​ളി​ൽ 163 വി​ക്ക​റ്റു​ക​ൾ അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. 130 ഏ​ക​ദി​ന​ങ്ങ​ളും 60 ടി20-​യും ഉ​മ​ർ ഗു​ൽ ക​ളി​ച്ചു. സ്പി​ന്ന​ർ സ​യീ​ദ് അ​ജ്മ​ൽ 35 ടെ​സ്റ്റു​ക​ളി​ലും 113 ഏ​ക​ദി​ന​ങ്ങ​ളി​ലും 64 ടി20 ​മ​ത്സ​ര​ങ്ങ​ളി​ലും പാ​ക് കു​പ്പാ​യ​ത്തി​ൽ മൂ​ന്ന് ഫോ​ർ​മാ​റ്റു​ക​ളി​ലു​മാ​യി 447 വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com