ഇനി ആഭ‍്യന്തര ക്രിക്കറ്റിൽ തിളങ്ങിയാലും രക്ഷയില്ല; റിസ്‌വാൻ അടക്കമുള്ള പാക്കിസ്ഥാൻ താരങ്ങളുടെ കരിയറിന് തിരശീല വീഴുന്നു‍?

മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, ഷാൻ മസൂദ്, നൊമാൻ അലി എന്നിവരെ ടീമിൽ നിന്നും സ്ഥിരമായി ഒഴിവാക്കാൻ ടീമിന്‍റെ ഇടക്കാല പരിശീലകൻ മൈക്ക് ഹെസൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ
Pakistan career over for Mohammad Rizwan, Imam-ul-Haq, hints Mike Hesson

ഇമാം ഉൾ ഹഖ്, മുഹമ്മദ് റിസ്‌വാൻ

Updated on: 

കറാച്ചി: പാക്കിസ്ഥാൻ താരങ്ങളായ മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, ഷാൻ മസൂദ്, നൊമാൻ അലി എന്നിവരെ ടീമിൽ നിന്നും സ്ഥിരമായി ഒഴിവാക്കാൻ ടീമിന്‍റെ ഇടക്കാല പരിശീലകൻ മൈക്ക് ഹെസൻ തീരുമാനിച്ചതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇക്കാര‍്യം കോച്ച് സെലക്റ്റർമാരെയും ചെയർമാനെയും അറിയിച്ചു. ഇംഗ്ലണ്ട് പര‍്യടനത്തിലെ ദയനീയ തോൽവിക്ക് ശേഷം മൈക്ക് ഹെസൻ ടീമിന് മികച്ച തുടക്കം ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ക്രിക്കറ്റിൽ നിന്നും ഇടവേളയെടുക്കാൻ തീരുമാനിച്ച സയിം അയൂബ് തിരിച്ചുവരവ് ലക്ഷ‍്യമിടുന്നുണ്ടെങ്കിൽ കഠിനമായി പരിശ്രമിക്കണമെന്ന് ഹെസൻ പറഞ്ഞതായി അടുത്ത വൃത്തങ്ങൾ പറയുന്നു. അതേസമയം, കഴിഞ്ഞ മൂന്ന് വർഷമായി മോശം പ്രകടനം പുറത്തെടുത്ത് ആരാധകരെ നിരാശപ്പെടുത്തുന്ന ബാബർ അസം ശക്തമായി തിരിച്ചുവരുമെന്നാണ് കോച്ചിന്‍റെ വിശ്വാസം.

കൂടുതൽ യുവതാരങ്ങളെ പരിഗണിക്കാനാണ് ടീം മാനേജ്മെന്‍റിന്‍റെ പദ്ധതി. റിസ്‌വാൻ അടക്കമുള്ള 4 താരങ്ങളെ ഇനി ടീമിലെടുക്കാൻ സാധ‍്യതയില്ലെന്നാണ് വിവരം. അടുത്തിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരങ്ങളുടെ വാർഷിക കരാർ പ്രഖ‍്യാപിച്ചപ്പോൾ ഈ 4 താരങ്ങളെയും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മോശം ഫോമിലായിരുന്നു ഇവർ. ഇതേത്തുടർന്ന് ഇമാമിനെയും റിസ്‌വാനെയും ടെസ്റ്റ് ടീമിൽ നിന്നും പുറത്താക്കിയിരുന്നു. കൂടാതെ ഷാൻ മസൂദിനെ ക‍്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റുകയും ബാബർ അസമിനെ ക‍്യാപ്റ്റനാക്കുകയും ചെയ്തിരുന്നു.