പാക്കിസ്ഥാനോ ന്യൂസിലന്‍ഡോ, അതോ അ​ഫ്ഗാനിസ്ഥാനോ?

ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഓ​സ്ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ള്‍ ഇ​തി​നോ​ട​കം സെ​മി ബെ​ര്‍ത്ത് ഉ​റ​പ്പി​ച്ചു
One spot, 3 contestants, World Cup 2023 semi final line up
One spot, 3 contestants, World Cup 2023 semi final line up

മും​ബൈ: ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് റൗ​ണ്ട റോ​ബി​ന്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ഴും സെ​മി ഫെ​ന​ലി​ലെ​ത്തു​ന്ന അ​വ​സാ​ന ടീ​മി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഓ​സ്ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ള്‍ ഇ​തി​നോ​ട​കം സെ​മി ബെ​ര്‍ത്ത് ഉ​റ​പ്പി​ച്ചു. എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് എ​ട്ട് പോ​യി​ന്‍റ് വീ​ത​മു​ള്ള മൂ​ന്നു ടീ​മു​ക​ളാ​ണ് നാ​ലാം സ്ഥാ​ന​ത്തി​നു വേ​ണ്ടി മാ​റ്റു​ര​യ്ക്കു​ന്ന​ത്, പാ​ക്കി​സ്ഥാ​ന്‍, ന്യൂ​സി​ല​ന്‍ഡ്, അ​ഫ്ഗാ​നി​സ്ഥാ​ന്‍. മൂ​ന്നു ടീ​മി​ന്‍റെ​യും സാ​ധ്യ​ത പ​രി​ശോ​ധി​ക്കാം.

പാ​ക്കി​സ്ഥാ​ന്‍റെ സാ​ധ്യ​ത

പാ​ക്കി​സ്ഥാ​ന്‍റെ അ​വ​സാ​ന മ​ത്സ​രം 11ന് ​ഇം​ഗ്ല​ണ്ടി​നെ​തി​രേ​യാ​ണ്. ഈ ​മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്കു​ക​യും ഇ​ന്നു ന​ട​ക്കു​ന്ന ന്യൂ​സി​ല​ന്‍ഡ്- ശ്രീ​ല​ങ്ക മ​ത്സ​ര​ത്തി​ല്‍ കി​വീ​സ് പ​രാ​ജ​യ​പ്പെ​ടു​ക​യും അ​ഫ്ഗാ​നി​സ്ഥാ​ന്‍- ദ​ക്ഷി​ണാ​ഫ്രി​ക്ക പോ​രാ​ട്ട​ത്തി​ല്‍ അ​ഫ്ഗാ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്താ​ല്‍ പാ​ക്കി​സ്ഥാ​ന് സെ​മി​യി​ലെ​ത്താം.

പാ​ക്കി​സ്ഥാ​നും ന്യൂ​സി​ല​ന്‍ഡും അ​ഫ്ഗാ​നി​സ്ഥാ​നും പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ നെ​റ്റ് റ​ണ്‍റേ​റ്റ് നാ​ലാം സ്ഥാ​ന​ക്കാ​രെ നി​ശ്ച​യി​ക്കും.

പാ​ക്കി​സ്ഥാ​ന്‍- ഇം​ഗ്ല​ണ്ട് പോ​രാ​ട്ടം ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യും അ​ഫ്ഗാ​നും കി​വീ​സും പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്താ​ല്‍ പാ​ക്കി​സ്ഥാ​ന്‍ സെ​മി​യി​ലെ​ത്തും.

ന്യൂ​സി​ല​ന്‍ഡി​ന്‍റെ സാ​ധ്യ​ത

ന്യൂ​സി​ല​ന്‍ഡ് ശ്രീ​ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നും പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്താ​ല്‍ കി​വീ​സ് സെ​മി​യി​ലെ​ത്തും. ഇ​രു​ടീ​മും ന്യൂ​സി​ല​ന്‍ഡി​നേ​ക്കാ​ള്‍ നെ​റ്റ് റ​ണ്‍റേ​റ്റി​ല്‍ തോ​റ്റാ​ലും കി​വി​ക​ളാ​യി​രി​ക്കും സെ​മി​യി​ലെ​ത്തു​ക. കാ​ര​ണം നി​ല​വി​ല്‍ നെ​റ്റ് റ​ണ്‍റേ​റ്റി​ല്‍ മു​ന്നി​ല്‍ കി​വി​ക​ളാ​ണ്. കി​വി​ക​ളു​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യും മ​റ്റ് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ഫ്ഗാ​നും പാ​ക്കി​സ്ഥാ​നും പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്താ​ല്‍ ന്യൂ​സി​ല​ന്‍ഡാ​വും സെ​മി ക​ളി​ക്കു​ക.

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ സാ​ധ്യ​ത

അ​ഫ്ഗാ​നി​സ്ഥാ​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും കി​വീ​സും പാ​ക്കി​സ്ഥാ​നും പ​രാ​ജ​യ​പ്പെ​ടു​ക​യും വേ​ണം. കി​വീ​സും പാ​ക്കി​സ്ഥാ​നും പ​രാ​ജ​യ​പ്പെ​ടു​ക​യും അ​ഫ്ഗാ​നി​സ്ഥാ​ന്‍ -ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്താ​ല്‍ അ​ഫ്ഗാ​ന്‍ സെ​മി​യി​ലെ​ത്തും. മൂ​ന്നു ടീ​മു​ക​ളും അ​വ​ര​വ​രു​ടെ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ചാ​ല്‍ നെ​റ്റ് റ​ണ്‍റേ​റ്റാ​കും വി​ധി നി​ര്‍ണ​യി​ക്കു​ക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com