പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം,വീരേന്ദർ സേവാഗ്
ടി20 ലോകകപ്പ്: പാക്കിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിക്കുമോ? സേവാഗിന്‍റെ മറുപടി ഇങ്ങനെ
ന‍്യൂഡൽഹി: പാക്കിസ്ഥാൻ ഇത്തവണത്തെ ടി20 ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിക്കുമോയെന്ന ചോദ‍്യത്തിന് മറുപടി നൽകി മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. പാക്കിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അവരുടെ നെറ്റ് റൺറേറ്റ് കിവീസിനേക്കാൾ കുറവാണെന്നും സേവാഗ് പറഞ്ഞു.
സെമിയിൽ പ്രവേശിക്കണമെങ്കിൽ പാക്കിസ്ഥാന് ഒരു ജയം മാത്രം പോരാ. കുറഞ്ഞത് 65 റൺസിനെങ്കിലും വിജയിക്കണം. കൂടാതെ ചേസിങ് ആണെങ്കിൽ 13.2 ഓവറിൽ മറികടക്കണം. എന്നാൽ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നായിരുന്നു സേവാഗിന്‍റെ പ്രതികരണം.
ഇംഗ്ലണ്ട്- ന‍്യൂസിലൻഡ് മത്സരത്തിൽ പാക്കിസ്ഥാന്‍റെ പ്രാർഥന ഫലിച്ചെങ്കിലും ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ അതുണ്ടാവില്ലെന്നാണ് സേവാഗ് പറയുന്നത്. 160 റൺസ് നേടാൻ ബുദ്ധിമുട്ടുള്ള പാക്കിസ്ഥാൻ എങ്ങനെയാണ് 14 ഓവറിൽ ഇത് പിന്തുടരുന്നതെന്ന് സേവാഗ് ചോദിച്ചു.

