

ഇമാം ഉൾ ഹഖ്
ലോർഡ്സ്: ഇടത് കാലിന് പരുക്കേറ്റതിനെത്തുടർന്ന് പാക്കിസ്ഥാൻ താരം ഇമാം ഉൾ ഹഖിന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം നഷ്ടമാകും. 10 ദിവസം താരത്തിന് വിശ്രമം അനുവദിച്ചതായാണ് വിവരം. മത്സരത്തിന്‍റെ ആദ‍്യ ദിനത്തിൽ താരത്തെ സ്കാനിങ്ങിന് വിധേയമാക്കിയതോടെയാണ് പരുക്കേറ്റ കാര‍്യം വ‍്യക്തമായത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ചായ സമയത്തിന് ശേഷവും താരം ഫീൽഡ് ചെയ്തിരുന്നു. പിന്നീട് പകരക്കാരനായി സൽമാൻ അലി ആഘ എത്തിയതോടെ താരം കളം വിടുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി ഇമാം ഉൾ ഹഖ് ബാറ്റ് ചെയ്തിരുന്നില്ല.
സന്ദർശകർ 110 റൺസിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇമാം ഉൾ ഹഖിന്‍റെ അഭാവം പാക്കിസ്ഥാന് വലിയ തിരിച്ചടിയാകും. സെപ്റ്റംബർ 9ന് ബിർമിങ്ഹാമിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. അതിനുള്ളിൽ താരം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാൻ ആരാധകർ.