പാക്കിസ്ഥാന് ആശ്വാസ ജയം

ട്വന്‍റി20 പരമ്പരയിൽ ആദ്യ ജയം നേടി പാക് ടീം
ന്യൂസിലൻഡ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാക്കിസ്ഥാൻ താരങ്ങൾ.
ന്യൂസിലൻഡ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാക്കിസ്ഥാൻ താരങ്ങൾ.
Updated on

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ അവസാന ട്വന്‍റി 20യില്‍ പാക്കിസ്ഥാന് ആശ്വാസ ജയം. ആദ്യ നാല് മത്സരങ്ങളും പരാജയപ്പെട്ട പാക് ടീം അവസാന മത്സരം ജയിച്ചു. 42 റണ്‍സിനാണ് പാക്കിസ്ഥാൻ കിവീസിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. ന്യൂസിലാന്‍ഡിന്‍റെ മറുപടി 17.2 ഓവറില്‍ 92 റണ്‍സില്‍ ഒതുങ്ങി.

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലാന്‍ഡ് നിരയിലും ആരും മികച്ച പ്രകടനം പുറത്തെടുത്തില്ല. ഗ്ലെന്‍ ഫിലിപ്സ് 26ഉം ഫിന്‍ അലന്‍ 22ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും തിളങ്ങാന്‍ കഴിയാതെ പോയതോടെ കിവിസ് കനത്ത തോല്‍വി വഴങ്ങി.

മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. മുഹമ്മദ് റിസ്വാന്‍റെ 38, ഫഖര്‍ സമാന്‍റെ 33 മാത്രമാണ് പാക് നിരയില്‍ എടുത്ത് പറയാനുള്ളത്. സാഹിബ്സാദ ഫര്‍ഹാന്‍ 19 റണ്‍സുമെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com