പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനം; മാർക്ക് ചാപ്പ്മാന് പകരം ടിം സെയ്ഫെർട്ട്

ഒന്നാം ഏകദിനത്തിനിടെ മാർക്ക് ചാപ്പ്മാന് പരുക്കേറ്റതിനാലാണ് പകരകാരനായി ടിം സെയ്ഫെർട്ടിനെ ടീമിൽ ഉൾപ്പെടുത്തിയത്
pakistan vs new zeland 2nd odi tim seifert will replace mark chapman

ടിം സെയ്ഫെർട്ട്

Updated on

നാപിയർ: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ന‍്യൂസിലൻഡ് താരം മാർക്ക് ചാപ്പ്മാന് പകരം ടിം സെയ്ഫെർട്ട് കളിക്കും.

ഒന്നാം ഏകദിനത്തിനിടെ മാർക്ക് ചാപ്പ്മാന് പരുക്കേറ്റതിനാലാണ് പകരകാരനായി ടിം സെയ്ഫെർട്ടിനെ ടീമിൽ ഉൾപ്പെടുത്തിയത്.

മാർച്ച് 5ന് പാക്കിസ്ഥാനെതിരേ നടക്കുന്ന മൂന്നാം ഏകദിനത്തിൽ മാർക്ക് ചാപ്പ്മാൻ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ഒന്നാം ഏകദിനത്തിൽ പാക്കിസ്ഥാനെതിരേ മിന്നും പ്രകടനമാണ് മാർക്ക് പുറത്തെടുത്തത്. 111 പന്തിൽ 13 ബൗണ്ടറിയും 6 സിക്സറുമടക്കം 132 റൺസ് നേടിയിരുന്നു.

അതേസമയം ന‍്യൂസിലൻഡിനെതിരേ നടന്ന ടി20 പരമ്പരയിൽ കാഴ്ചവച്ച മികച്ച പ്രകടനം മൂലമാണ് സെയ്ഫെർട്ടിനെ ടീമിലെടുത്തതെന്ന് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു. 5 ടി20 മത്സരങ്ങളിൽ നിന്നായി താരം 240 റൺസ് നേടിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com