
ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു
ദുബായ്: ഏഷ്യ കപ്പിൽ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പാക്കിസ്ഥാൻ-യുഎഇ മത്സരം ഇന്ത്യൻ സമയം 9 മണിയോടെ ആരംഭിച്ചു. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിന്‍റെ സാന്നിധ്യത്തിൽ നിര്‍ണായക ടോസ് നേടിയ യുഎഇ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിനിടെയുണ്ടായ ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ട് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റിയാൽ മാത്രമേ മുന്നോട്ട് കളിക്കൂ എന്ന് പാക്കിസ്ഥാൻ അറിയിച്ചതോടെ മത്സരം അനിശ്ചിതത്വത്തിലായിരുന്നു.
പിന്നീട് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ മൊഹ്സിന്‍ നഖ്‌വിയുടെ ഇടപെടലിലാണ് പാക്കിസ്ഥാന്‍ കളിക്കാന്‍ തയാറായത്. ഇതോടെ ഒരു മണിക്കൂറോളം വൈകിയാണ് മത്സരം നടക്കുന്നത്.
എന്നാൽ പൈക്രോഫ്റ്റ് മാപ്പു പറഞ്ഞതോടെയാണ് മത്സരത്തിനിറങ്ങാൻ തായാറായതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെടുന്നുണ്ടെങ്കിലും ഐസിസി അത് നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.