വനിതാ ടി20 ലോകകപ്പ്: പാക്കിസ്ഥാൻ തോറ്റതോടെ ഇന്ത്യ സെമി കാണാതെ പുറത്ത്

54 റൺസിനു ജയിച്ച ന്യൂസിലൻഡ്, ഓസ്ട്രേലിയക്കൊപ്പം ഗ്രൂപ്പ് എയിൽനിന്ന് സെമി ഫൈനലിലേക്കു മുന്നേറി
54 റൺസിനു ജയിച്ച ന്യൂസിലൻഡ്, ഓസ്ട്രേലിയക്കൊപ്പം ഗ്രൂപ്പ് എയിൽനിന്ന് സെമി ഫൈനലിലേക്കു മുന്നേറി Pakistan-w vs New Zealand-w ICC women's t20 world cup
വനിതാ ടി20 ലോകകപ്പ്: പാക്കിസ്ഥാൻ തോറ്റതോടെ ഇന്ത്യ സെമി കാണാതെ പുറത്ത്
Updated on

ദുബായ്: ഐസിസി വനിതാ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചു. ന്യൂസിലൻഡിനോടും ഓസ്ട്രേലിയയോടും തോറ്റ ഇന്ത്യക്ക് അവശേഷിച്ച ഏക പ്രതീക്ഷ പാക്കിസ്ഥാൻ - ന്യൂസിലൻഡ് മത്സരമായിരുന്നു. ഇതിൽ 54 റൺസിനു ജയിച്ച ന്യൂസിലൻഡ്, ഓസ്ട്രേലിയക്കൊപ്പം ഗ്രൂപ്പ് എയിൽനിന്ന് സെമി ഫൈനലിലേക്കു മുന്നേറി.

ഈ മത്സരത്തിൽ പാക്കിസ്ഥാൻ ജയിച്ചാൽ നെറ്റ് റൺ റേറ്റിന്‍റെ അടിസ്ഥാനത്തിൽ സെമിയിലെത്താം എന്നായിരുന്നു ഇന്ത്യയുടെ നേരിയ പ്രതീക്ഷ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് 110 എന്ന നിലയിൽ നിയന്ത്രിച്ചു നിർത്താൻ പാക്കിസ്ഥാൻ ബൗളർമാർക്കു സാധിച്ചു. ഇതോടെ ഇന്ത്യൻ ആരാധകർ പ്രതീക്ഷയിലാ‍യി. എന്നാൽ, ഇരട്ടി വീര്യത്തിൽ ആഞ്ഞടിച്ച കിവി ബൗളർമാർ പാക്കിസ്ഥാനെ വെറും 56 റൺസിന് ചുരുട്ടിക്കെട്ടുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com