ടെസ്റ്റ് പരമ്പര ഇം​ഗ്ല​ണ്ട് തൂ​ത്തു​വാ​രു​മെ​ന്ന് പ​നേ​സ​ർ

ആ​ദ്യ ടെ​സ്റ്റി​ല്‍ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ല്‍ 28 റ​ണ്‍സി​നാ​ണ് ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ തോ​ല്‍പ്പി​ച്ച​ത്
ടെസ്റ്റ് പരമ്പര ഇം​ഗ്ല​ണ്ട് തൂ​ത്തു​വാ​രു​മെ​ന്ന് പ​നേ​സ​ർ

ല​ണ്ട​ന്‍: ഒ​ലി പോ​പ്പും ടോം ​ഹാ​ര്‍ട്ട്ലി​യും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യാ​ല്‍ ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ വൈ​റ്റ് വാ​ഷ് ചെ​യ്യു​മെ​ന്ന് മു​ൻ ഇം​ഗ്ലീ​ഷ് സ്പി​ന്ന​ർ മോ​ണ്ടി പ​നേ​സ​റി​ന്‍റെ മു​ന്ന​റി​യി​പ്പ്. ആ​ദ്യ ടെ​സ്റ്റി​ല്‍ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ല്‍ 28 റ​ണ്‍സി​നാ​ണ് ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ തോ​ല്‍പ്പി​ച്ച​ത്.

"ഹൈ​ദ​ര​ബാ​ദി​ല്‍ ഇം​ഗ്ല​ണ്ട് നേ​ടി​യ​ത് വ​ലി​യ വി​ജ​യ​മാ​ണ്. ക്രി​ക്ക​റ്റ് നി​രീ​ക്ഷ​ക​ര്‍പോ​ലും അ​ത് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ആ​ദ്യ ഇ​ന്നി​ങ്സി​ൽ ഇം​ഗ്ല​ണ്ട് 190 റ​ണ്‍സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി. അ​തി​ന് ശേ​ഷ​മാ​ണ് അ​തി​ഗം​ഭീ​ര​മാ​യി ഇം​ഗ്ല​ണ്ട് തി​രി​ച്ചു​വ​ന്ന​ത്. ഒ​ലി പോ​പ്പി​ന്‍റെ അ​ത്ര മ​നോ​ഹ​ര​മാ​യ ഇ​ന്നി​ങ്സ് സ​മീ​പ​കാ​ല​ത്ത് ഞാ​ന്‍ ക​ണ്ടി​ട്ടി​ല്ല. ഈ ​വി​ജ​യം ഇം​ഗ്ല​ണ്ടി​ല്‍ ലോ​ക​ക​പ്പ് നേ​ടി​യ​തു​പോ​ലൊ​യാ​ണ്. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ്മ​യ്ക്ക് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ല്ല''- പ​നേസ​ര്‍ വ്യ​ക്ത​മാ​ക്കി.

2012-13 സീ​സ​ണി​ലാ​ണ് ഇം​ഗ്ല​ണ്ട് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യി​ല്‍ ടെ​സ്റ്റ് പ​ര​മ്പ​ര വി​ജ​യി​ക്കു​ന്ന​ത്. അ​ലി​സ്റ്റ​ർ കു​ക്ക് ന​യി​ച്ച ടീ​മി​ലെ നി​ര്‍ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു മോ​ണ്ടി പ​നേസ​ര്‍. ഇ​തി​ന് ശേ​ഷം ഇ​ന്ത്യ​യി​ല്‍ ടെ​സ്റ്റ് പ​ര​മ്പ​ര വി​ജ​യി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ഇ​ന്ത്യ.

Trending

No stories found.

Latest News

No stories found.