

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം പരുൾ ചൗധരിക്ക് സ്വർണം. അവസാനത്തെ ഏതാനും മീറ്ററുകളിൽ നടത്തിയ അവിശ്വസനീയ കുതിപ്പിൽ ജപ്പാൻ താരത്തെ മറികടന്നാണ് സ്വർണമണിഞ്ഞത്.
15:14.75 എന്ന സമയത്തിലായിരുന്നു പരുളിന്‍റെ ഫിനിഷ്. തിങ്കളാഴ്ച 3000 മീറ്റർ സ്റ്റീപ്പിൽ ചേസിൽ വെള്ളി മെഡലും നേടിയിരുന്നു.