അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസീസിനെ നയിക്കാൻ കമ്മിൻസ്, ഹേസൽവുഡിന് പരമ്പര നഷ്ടമാകും

നേരത്തെ പരുക്കേറ്റതു മൂലം ഇരുതാരങ്ങൾക്കും ആദ‍്യ രണ്ടു ടെസ്റ്റുകളും നഷ്ടമായിരുന്നു
pat cummins fit for 3rd ashes test, josh hazlewood to miss series due to injury

ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്

Updated on

മെൽബൺ: ഡിസംബർ 17ന് അഡ്‌ലെയ്ഡിൽ വച്ചു നടക്കുന്ന മൂന്നാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയെ പാറ്റ് കമ്മിൻസ് നയിക്കും. നേരത്തെ പരുക്കേറ്റതു മൂലം താരത്തിന് ആദ‍്യ രണ്ടു ടെസ്റ്റുകളും നഷ്ടമായിരുന്നു. ഇതേത്തുടർന്ന് സ്റ്റീവ് സ്മിത്തായിരുന്നു കമ്മിൻസിന്‍റെ അഭാവത്തിൽ ടീമിനെ നയിച്ചിരുന്നത്.

അതേസമയം, പേസർ ജോഷ് ഹേസൽവുഡിന് ആഷസ് പരമ്പര നഷ്ടമാകും. പരുക്കാണ് താരത്തിന് വിനയായത്. 2026ൽ ഇന്ത‍്യയിൽ വച്ചു നടക്കുന്ന ടി20 ലോകകപ്പിനു കായികക്ഷമത വീണ്ടെടുക്കുന്നതിലാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധയെന്ന് ടീമിന്‍റെ മുഖ‍്യ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് വ‍്യക്തമാക്കി. മുഖ‍്യ പേസർമാരില്ലാതിരുന്നിട്ടും ആദ‍്യ രണ്ടു മത്സരങ്ങളിലും ഓസീസ് അനായാസ ജയം സ്വന്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com