ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന; ഐപിഎൽ 2027 ഐപിഎൽ സീസണിൽ നിന്ന് പാറ്റ് കമ്മിൻസ് പിന്മാറുമോ?

ഇന്ത‍്യക്കെതിരായ ടെസ്റ്റ് പരമ്പരയും ആഷസും ഏകദിന ലോകകപ്പും വരാനിരിക്കെ ദേശീയ ടീമിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്മിൻസിന്‍റെ തീരുമാനം
pat cummins likely to miss ipl 2027 season

പാറ്റ് കമ്മിൻസ്

Updated on

പെർത്ത്: ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ പാറ്റ് കമ്മിൻ‌സ് ഐപിഎൽ 2027 സീസൺ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പ്രമുഖ ഓസ്ട്രേലിയൻ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത‍്യക്കെതിരായ ടെസ്റ്റ് പരമ്പരയും ആഷസും ഏകദിന ലോകകപ്പും വരാനിരിക്കെ ദേശീയ ടീമിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്മിൻസിന്‍റെ തീരുമാനം. ഫ്രാഞ്ചൈസുമായി സംസാരിച്ച ശേഷം ഉചിത തീരുമാനമെടുക്കുമെന്ന് കമ്മിൻസ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിനാണ് താൻ മുൻഗണന നൽകുന്നതെന്ന് കമ്മിൻസ് നേരത്തെയും വ‍്യക്തമാക്കിയിട്ടുണ്ട്. പാറ്റ് കമ്മിൻസിനെ നഷ്ടമാകുന്നതോടെ അടുത്ത ഐപിഎൽ സീസണിൽ കനത്ത തിരിച്ചടിയായിരിക്കും സൺറൈസേഴ്സ് നേരിടുന്നത്.

അടുത്ത വർഷം ജനുവരിയിലും ഫെബ്രുവരിയിലുമായി ഓസ്ട്രേലിയ നാലു ടെസ്റ്റ് മത്സരങ്ങൾ ഇന്ത‍്യക്കെതിരേ ഇന്ത‍്യയിൽ കളിക്കും. മാർച്ചിൽ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റും ആഷസ് പര‍്യടനവും ഒക്റ്റോബറിലും നവംബറിലുമായി ദക്ഷിണാഫ്രിക്കയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പും കളിക്കും.

logo
Metro Vaartha
www.metrovaartha.com