ഓസ്ട്രേലിയ ടീം വിട്ട് ഐപിഎല്ലിൽ കളിച്ചാൽ 58 കോടി തരാമെന്ന് ഫ്രാഞ്ചൈസി; വേണ്ടെന്ന് കമ്മിൻസും ഹെഡും

ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൽ നിന്നും പ്രതിവർഷം ലഭിക്കുന്ന 8.74 കോടി രൂപയേക്കാൾ അധികം തുകയാണ് താരങ്ങൾക്ക് വാഗ്ദാനം നൽകിയത്
pat cummins and travis head rejected the offer by an ipl team of 10 million rupees

ട്രാവിസ് ഹെഡ്, പാറ്റ് കമ്മിൻസ്

Updated on

പെർത്ത്: ഓസ്ട്രേലിയ ടീം വിട്ട് ഐപിഎൽ ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ചാൽ കോടിക്കണക്കിന് പണം നൽകാമെന്ന വാഗ്ദാനം നിരസിച്ച് ട്രാവിസ് ഹെഡും പാറ്റ് കമ്മിൻസും. പ്രതിവർഷം 58.2 കോടി രൂപയാണ് ( 10 മില്ല‍്യൺ ഡോളർ) ഇരുവർക്കും ഒരു ഐപിഎൽ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തത്. എന്നാൽ കമ്മിൻ‌സും ഹെഡും വാഗ്ദാനങ്ങൾ നിരസിക്കുകയായിരുന്നു. ഒരു ഓസ്ട്രേലിയൻ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൽ നിന്നും പ്രതിവർഷം ലഭിക്കുന്ന 8.74 കോടി രൂപയേക്കാൾ അധികം തുകയാണ് താരങ്ങൾക്ക് വാഗ്ദാനം നൽകിയത്. മോഹവാഗ്ദാനങ്ങളിലൊന്നും വീഴാതെ ഇരുവരും രാജ‍്യത്തിനു വേണ്ടി കളിക്കുമെന്ന കാര‍്യം വ‍്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

ഇരുവരും സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയാണ് ഐപിഎല്ലിൽ കളിക്കുന്നത്. ഐപിഎല്ലിനു പുറമെ ദക്ഷിണാഫ്രിക്കൻ പ്രീമിയർ ലീഗിൽ ഉൾപ്പടെ സൺറൈസേഴ്സിന് ടീം ഉണ്ട്. കഴിഞ്ഞ വർഷം കമ്മിൻസിനെ 18 കോടി രൂപയ്ക്കും ട്രാവിസ് ഹെഡിനെ 14 കോടി രൂപയ്ക്കുമാണ് സൺറൈസേഴ്സ് നിലനിർത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com