

മൊഹ്സിൻ നഖ്‌വി
ദുബായ്: അണ്ടർ 19 ഏഷ‍്യകപ്പ് ഫൈനൽ മത്സരത്തിനിടെ ഇന്ത‍്യൻ താരങ്ങൾ പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് ഐസിസിയെ സമീപിക്കാനൊരുങ്ങി പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി. മാന‍്യതയ്ക്ക് നിരക്കുന്നതായിരുന്നില്ല മത്സരത്തിനിടെ ഇന്ത‍്യൻ താരങ്ങളുടെ പെരുമാറ്റമെന്ന് നേരത്തെ പാക് ടീം പരിശീലകനായിരുന്ന സർഫറാസ് അഹമ്മദ് പരാമർശിച്ചിരുന്നു.
ഇതിനു പിന്നാലെ മാധ‍്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഇന്ത‍്യൻ താരങ്ങളുടെ മോശം പെരുമാറ്റത്തെ പറ്റി നഖ്‌വി തുറന്നു പറഞ്ഞത്. രാഷ്ട്രീയത്തെയും കളിയെയും രണ്ടായി കാണണമെന്നും നഖ്‌വി കൂട്ടിച്ചേർത്തു.
ഫൈനൽ മത്സരത്തിനിടെ വൈഭവ് സൂര‍്യവംശി ഉൾപ്പടെയുള്ള ഇന്ത‍്യൻ താരങ്ങൾ പാക്കിസ്ഥാൻ താരങ്ങളുമായി വാക് പോരിലേർപ്പെട്ടിരുന്നു. അതേസമയം, ഇന്ത‍്യക്കെതിരേ 191 റൺസിനായിരുന്നു പാക്കിസ്ഥാൻ വിജയിച്ചത്.