
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം
ലാഹോർ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഡിആർഎസ് സംവിധാനം ഒഴിവാക്കാൻ തീരുമാനിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സാമ്പത്തിക സ്ഥിതി മോശമായതു കണക്കിലെടുത്താണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇതോടെ അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും. മൂന്ന് ടി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്ക് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ബുധനാഴ്ച തുടക്കമാകും.
യുഎഇയുമായി അടുത്തിടെ നടന്ന ടി20 പരമ്പരയിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ബംഗ്ലാദേശ് പാക്കിസ്ഥാനിൽ കളിക്കാനെത്തുന്നത്. ബംഗ്ലാദേശിനെ ലിറ്റൺ ദാസും പാക്കിസ്ഥാനെ സൽമാൻ അലി ആഗയും നയിക്കുന്നു.