ഇന്ത്യയുടെ ഓസീസ് പര്യടനം നവംബറില്‍; 5 ടെസ്റ്റ് കളിക്കും

പരമ്പര 2025 ജനുവരിവരെ നീളും.
India vs Australia: Team India emerged victorious in the last Border-Gavaskar Trophy Down Under in 2021.
India vs Australia: Team India emerged victorious in the last Border-Gavaskar Trophy Down Under in 2021.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു ഓസ്‌ട്രേലിയന്‍ പര്യടനത്തിന്. അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയുള്‍പ്പെടെ സമ്പൂര്‍ണ പര്യടനത്തിനായി ഇന്ത്യ നവംബറില്‍ പുറപ്പെടും. ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയുടെ ഭാഗമായാണ് അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 22-ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 2024-25 വര്‍ഷത്തെ പട്ടികയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര സംബന്ധിച്ച വിവരങ്ങളുള്ളത്. ബിസിസിഐ കലണ്ടര്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. പരമ്പര 2025 ജനുവരിവരെ നീളും.

അഡ്ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായുള്ള മത്സരമായിരിക്കും. ബ്രിസ്ബണ്‍, മെല്‍ബണ്‍, സിഡ്നി തുടങ്ങിയ വേദികളാണ് ശേഷിച്ച ടെസ്റ്റുകള്‍ക്ക് വേദിയാവുക. നവംബര്‍ 22 മുതല്‍ 26 വരെയാണ് ആദ്യ ടെസ്റ്റ്. ഡിസംബര്‍ ആറുമുതല്‍ പത്തുവരെ രണ്ടാം ടെസ്റ്റും 14 മുതല്‍ 18 വരെ മൂന്നാം ടെസ്റ്റും 26 മുതല്‍ 30 വരെ നാലാം ടെസ്റ്റും നടക്കും. 2025 ജനുവരി മൂന്ന് മുതല്‍ ഏഴുവരെയായിരിക്കും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ്.1991-92-ന് ശേഷം ആദ്യമായാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ആദ്യ പരമ്പരയില്‍ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഇന്ത്യന്‍ നായകന്‍.ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരുരാജ്യങ്ങള്‍ക്കും മുന്നേറാനുള്ള അവസരമായിരിക്കുമിത്. ടെസ്റ്റ് പരമ്പര നടക്കുന്നതിനിടെത്തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള വനിതാ ഏകദിനവും നടക്കും.

ഡിസംബര്‍ 5 മുതല്‍ 11 വരെയാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ വനിതകളുടെ പരമ്പര. ഡിസംബര്‍ അഞ്ച്, എട്ട്, 11 തീയതികളിലാണ് മത്സരങ്ങള്‍.ഇതുവരെ കളിച്ച മുഴുവന്‍ മത്സരങ്ങളിലും ഓസ്‌ട്രേലിയ ജയിച്ച സ്‌റ്റേഡിയമാണ് പെര്‍ത്ത്. നാല് മത്സരങ്ങളാണ് ഓസ്‌ട്രേലിയ ഈ സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരാ കളിച്ചത്. 2020-21ല്‍ ഇന്ത്യയുടെ ഓസ്േ്രടലിയന്‍ പര്യടനത്തില്‍ പെര്‍ത്തില്‍ മത്സരം ഉണ്ടായിരുന്നില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com