
പിയുഷ് ചൗള
ന‍്യൂഡൽഹി: ഇന്ത‍്യൻ ക്രിക്കറ്റ് താരം പിയുഷ് ചൗള ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. സോഷ‍്യൽ മീഡിയയിലൂടെയാണ് താരം വിരമിക്കൽ പ്രഖ‍്യാപനം അറിയിച്ചത്. രണ്ടു പതിറ്റാണ്ട് നീണ്ടു നിന്ന ക്രിക്കറ്റ് ജീവിതം മതിയാക്കേണ്ട സമയം വന്നിരിക്കുന്നുവെന്ന് താരം സമൂഹമാധ‍്യമത്തിൽ കുറിച്ചു. ഉന്നത തലങ്ങളിൽ കളിക്കാൻ അവസരം ഒരുക്കിയതിന് ബിസിസിഐ, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ, ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ തുടങ്ങിയവർക്ക് നന്ദി രേഖപ്പെടുത്തി.
ഇന്ത‍്യക്കു വേണ്ടി 25 ഏകദിനങ്ങളും 7 ടി20 മത്സരങ്ങളും മൂന്ന് ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട് ചൗള. 2007, 2011 ലോകകപ്പ് ജേതാക്കളായ ഇന്ത‍്യൻ ടീമിൽ അംഗമായിരുന്നു. മുംബൈ ഇന്ത‍്യൻസിനു വേണ്ടി കഴിഞ്ഞ ഐപിഎൽ സീസണിലാണ് അവസാനമായി കളിച്ചത്. ഐപിഎല്ലിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ചൗള. 192 മത്സരങ്ങളിൽ നിന്നും താരം 192 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2012, 2014 ഐപിഎൽ സീസണുകളിൽ ജേതാക്കളായ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലും അംഗമായിരുന്നു.