പ്രിയപ്പെട്ട രോഹിത്, വിരാട്...: ടീം ഇന്ത്യയെ തേടി മോദിയുടെ ഫോൺ കോൾ

മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെയും, ഫൈനലിൽ നിർണായകമായ ക്യാച്ചെടുത്ത സൂര്യകുമാർ യാദവിനെയും മോദി പ്രത്യേകം അഭിനന്ദിച്ചു
പ്രിയപ്പെട്ട രോഹിത്, വിരാട്...: ടീം ഇന്ത്യയെ തേടി മോദിയുടെ ഫോൺ കോൾ
വിരാട് കോലിയും രോഹിത് ശർമയും ഫോണിൽ.

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ അനുമോദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ കോൾ. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി എന്നിവരുമായാണ് മോദി ഫോണിൽ സംസാരിച്ചത്.

സംഭാഷണത്തിൽ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെയും, ഫൈനലിൽ നിർണായകമായ ക്യാച്ചെടുത്ത സൂര്യകുമാർ യാദവിനെയും മോദി പ്രത്യേകം അഭിനന്ദിച്ചു. അവസാന ഓവർ എറിഞ്ഞ ഹാർദിക് പാണ്ഡ്യ, പ്ലെയർ ഓഫ് ദ സീരീസായി തെരഞ്ഞെടുക്കപ്പെട്ട ജസ്പ്രീത് ബുംറ എന്നിവരെയും അദ്ദേഹം പ്രശംസിച്ചു.

മോദി തന്നെയാണ് ട്വീറ്റിലൂടെ ഈ വിവരം ലോകത്തെ അറിയിച്ചത്. ഇതിലും താരങ്ങളുടെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.