ഇന്ത്യൻ ഹോക്കി താരത്തിനെതിരേ പോക്സോ കേസ്

ബെംഗളൂരു പൊലീസാണ് ഇന്ത്യന്‍ ഹോക്കി ടീമിലെ പ്രതിരോധ താരമായ വരുണിനെതിരെ കേസെടുത്തിരിക്കുന്നത്
വരുൺ കുമാർ
വരുൺ കുമാർFile photo

ബെം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീം ​താ​ര​വും അ​ര്‍ജു​ന അ​വാ​ര്‍ഡ് ജേ​താ​വു​മാ​യ വ​രു​ണ്‍ കു​മാ​റി​നെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ്. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത സ​മ​യ​ത്ത് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന വ​നി​ത​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബെം​ഗ​ളൂ​രു പൊ​ലീ​സാ​ണ് ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ലെ പ്ര​തി​രോ​ധ താ​ര​മാ​യ വ​രു​ണി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

2018ല്‍ ​ത​നി​ക്ക് 17 വ​യ​സാ​യി​രു​ന്ന സ​മ​യ​ത്ത് വ​രു​ണ്‍ ത​നി​ക്ക് ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​മാ​യി​രു​ന്നു. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി ത​ന്നെ പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു. അ​ന്ന് സ്പോ​ര്‍ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ല്‍ വ​രു​ണ്‍ ബെം​ഗ​ളൂ​രു​വി​ല്‍ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ത​ന്നെ വ​രു​ണ്‍ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും പ​രാ​തി​ക്കാ​രി പ​റ​യു​ന്നു.

2021ല്‍ ​അ​ര്‍ജു​ന അ​വാ​ര്‍ഡ് ജേ​താ​വാ​യ വ​രു​ണ്‍ ക​ഴി​ഞ്ഞ ഇ​ട​യ്ക്കാ​ണ് പ​ഞ്ചാ​ബ് പൊ​ലീ​സി​ല്‍ ഡി ​സി പി ​ആ​യ​ത്. ഹി​മാ​ച​ല്‍പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ വ​രു​ണ്‍ കു​മാ​ര്‍ 2017ലാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അ​ര​ങ്ങേ​റി​യ​ത്. 2022ലെ ​കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ വ​രു​ണ്‍ അം​ഗ​മാ​ണ്. താ​രം ഇ​പ്പോ​ള്‍ ഭു​വ​നേ​ശ്വ​റി​ല്‍ ദേ​ശീ​യ ടീ​മി​നൊ​പ്പം പ​രി​ശീ​ല​ന​ത്തി​ലാ​ണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com