
ബാക്കു (അസര്‍ബൈജാന്‍): ലോക ഒന്നാം നമ്പർ താരത്തെ വിറപ്പിച്ച ശേഷം ഇന്ത്യയുടെ ചെസ് വിസ്മയം പ്രജ്ഞാനന്ദയ്ക്ക് സമനില. ഫിഡെ ചെസ് ലോകകപ്പ് ഫൈനലിന്‍റെ ആദ്യ ഗെയിമില്‍ മാഗ്നസ് കാള്‍സനെ സമനിലയില്‍ പിടിച്ച് ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദ തന്നെ എളുപ്പത്തിൽ തോൽപ്പിക്കാനാവില്ലെന്ന് തെളിയിച്ചു. . 35 നീക്കങ്ങള്‍ക്ക് ശേഷം ഇരുവരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇന്നു രണ്ടാം ഗെയിമില്‍ കാള്‍സന്‍ വെള്ള കരുക്കളുമായി തുടങ്ങും. ഇവിടെ വിജയിച്ചാൽ പ്രകജ്ഞാനന്ദയ്ക്ക് ലോകചാംപ്യനാകാം. ലോകകപ്പിലെ പ്രഗ്നാനന്ദയുടെ അവിശ്വസനീയ കുതിപ്പില്‍ ചെസ് ലോകം അമ്പരന്നിരിക്കുകയാണ്.
വെളുത്ത കരുക്കളുമായാണ് പ്രജ്ഞാനന്ദ കളിച്ചത്. കറുത്തകരുക്കളാണ് കാള്‍സന്. ഇന്ന് വെളുത്ത കരുക്കള്‍ കാള്‍സനും കറുത്ത കരുക്കള്‍ പ്രജാഞ്നന്ദയ്ക്കുമാണ്.
ലോക റാങ്കിങ്ങില്‍ 29-ാം സ്ഥാനത്താണ് പ്രജ്ഞാനന്ദ. കാള്‍സനാവട്ടെ, ഒന്നാമതും. അതിന്‍റെ സമ്മര്‍ദമൊന്നുമില്ലാതെയാണ് പ്രജ്ഞാനന്ദ കളിച്ചത്. ഈ മത്സരം സമനിലയിലാതിനാല്‍ ഇന്ന് ഒന്നരമണിക്കൂറുള്ള മത്സരം കൂടി നടക്കും. 40 നീക്കങ്ങളാണ് മത്സരത്തിനു പരമാവധിയുള്ളത്. അതുകഴിഞ്ഞാല്‍ ടൈബ്രേക്കര്‍.
ടൈബ്രേക്കറിലും രണ്ട് മത്സരം ഉണ്ടാകും. 25 മിനിറ്റ് ആണ് സമയ ദൈര്‍ഘ്യം. ഇവിടെയും സമനില വന്നാല്‍ 10 മിനിറ്റ് വീതമുള്ള രണ്ട് മത്സരം വീണ്ടും നടക്കും. എന്നാല്‍, ടൈബ്രേക്കറില്‍ സാധാരണഗതിയില്‍ മത്സരം അത്രയും നീങ്ങാറില്ല.
മാഗ്നസ് കാള്‍സനും ലോകകപ്പ് കിരീടം സ്വന്തമാക്കാനായാട്ടില്ല. വിശ്വനാഥന്‍ ആനന്ദ് രണ്ടു തവണ ലോകകിരീടം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
അമെരിക്കയുടെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനോയെ തോല്‍പിച്ചാണ് പ്രജ്ഞാനന്ദ കലാശപ്പോരിന് യോഗ്യത നേടിയത്. 3.5-2.5 എന്ന പോയിന്‍റില്‍ ടൈബ്രേക്കറിലൂടെയായിരുന്നു ഫൈനല്‍ പ്രവേശനം.
ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ നാല് ഇന്ത്യന്‍ താരങ്ങളില്‍ ആര്‍ പ്രജ്ഞാനന്ദ മാത്രമാണ് ടൂര്‍ണമെന്‍റില്‍ അവശേഷിക്കുന്നത്. ഇന്ത്യയുടെ തന്നെ അര്‍ജുന്‍ എരിഗൈസിയെ പ്രജ്ഞാനന്ദ നേരത്തെ പരാജയപ്പെടുത്തിയിരുന്നു.
ഫൈനലില്‍ എത്തിയതോടെ ബോബി ഫിഷര്‍, മാഗ്നസ് കാള്‍സണ്‍ എന്നിവര്‍ക്ക് ശേഷം കലാശപ്പോരിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം ആര്‍ പ്രജ്ഞനന്ദ സ്വന്തമാക്കി. ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം പ്രജ്ഞനന്ദ പേരിലാക്കി. ഈ ലോകകപ്പിനിടെയാണ് പ്രജ്ഞാനന്ദ 18 വയസ് പൂര്‍ത്തിയാക്കിയത്. 2000, 2002 വര്‍ഷങ്ങളില്‍ 24 താരങ്ങളുള്ള റൗണ്ട്-റോബിന്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്‍റിലായിരുന്നു ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് കിരീടം ചൂടിയത്.