ചരിത്രമെഴുതി പ്ര​ഗ്നാ​ന​ന്ദ

ലോ​ക ചാം​പ്യ​ൻ ഡി​ങ് ലി​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ന​ന്ദി​നെ പി​ന്ത​ള്ളി ഒ​ന്നാ​മ​ത്
ചരിത്രമെഴുതി പ്ര​ഗ്നാ​ന​ന്ദ

ന്യൂ​ഡ​ല്‍ഹി: ടാ​റ്റ സ്റ്റീ​ല്‍ ചെ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ലോ​ക ചാ​മ്പ്യ​ന്‍ ഡി​ങ് ലി​റ​നെ തോ​ല്‍പ്പി​ച്ച് ഇ​ന്ത്യ​ന്‍ താ​രം ആ​ര്‍ പ്ര​ഗ്നാ​ന​ന്ദ കു​തി​ച്ചു. നെ​ത​ര്‍ല​ന്‍ഡ്‌​സി​ലെ വി​ജ് ആ​ന്‍ സീ​യി​ല്‍ ന​ട​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ലെ നാ​ലാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ കൗ​മാ​ര താ​രം ലോ​ക ചാ​മ്പ്യ​നെ തോ​ല്‍പ്പി​ച്ച​ത്. ഇ​തോ​ടെ വെ​റ്റ​റ​ന്‍ താ​രം വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​യി​ലെ ചെ​സ് റാ​ങ്കി​ങ്ങി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നും പ്ര​ഗ്നാ​ന​ന്ദ​യ്ക്കാ​യി.

ക​ഴി​ഞ്ഞ വ​ര്‍ഷ​വും ഇ​രു​വ​രും ഒ​ന്നി​ച്ചു​വ​ന്ന​പ്പോ​ള്‍ നാ​ലാം റൗ​ണ്ടി​ല്‍ പ്ര​ഗ്നാ​ന​ന്ദ​യ്ക്കാ​യി​രു​ന്നു വി​ജ​യം. ഇ​തോ​ടെ വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദി​നു​ശേ​ഷം നി​ല​വി​ലെ ലോ​ക​ചാം​പ്യ​നെ തോ​ല്‍പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ന്‍ താ​ര​മാ​വാ​നും പ്ര​ഗ്നാ​ന​ന്ദ​യ്ക്ക് ക​ഴി​ഞ്ഞു. 2748.3 ഫി​ഡെ ചെ​സ് റേ​റ്റി​ങ്ങാ​ണ് നി​ല​വി​ല്‍ താ​ര​ത്തി​നു​ള്ള​ത്. വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദി​ന് 2748. ഇ​തോ​ടെ ആ​ന​ന്ദി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​യി​ല്‍ ഒ​ന്നാ​മ​തെ​ത്താ​നും പ്ര​ജ്ഞാ​ന​ന്ദ​യ്ക്കാ​യി. 2780 ആ​ണ് ഡി​ങ് ലി​റ​ന്‍റെ റേ​റ്റി​ങ്.

അ​ഭി​മ​ന്യു മി​ശ്ര, സെ​ര്‍ജി ക​ര്‍ജാ​കി​ന്‍, ഗു​കേ​ഷ് ഡി, ​ജാ​വോ​ഖി​ര്‍ സി​ന്ദ​റോ​വ് എ​ന്നി​വ​ര്‍ക്ക് ശേ​ഷം ഗ്രാ​ന്‍ഡ്മാ​സ്റ്റ​ര്‍ പ​ദ​വി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ഞ്ചാ​മ​ത്തെ വ്യ​ക്തി​യാ​ണ് പ്ര​ഗ്നാ​ന​ന്ദ.

അഞ്ചാം വ​യ​സി​ല്‍ ക​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ പ്ര​ഗ്നാ​ന​ന്ദ 2018-ല്‍ 12-ാം ​വ​യ​സി​ല്‍ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഗ്രാ​ന്‍ഡ്മാ​സ്റ്റ​റും ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഗ്രാ​ന്‍ഡ്മാ​സ്റ്റ​റു​മാ​യി.

ക​രു​ത്ത​രാ​യ താ​ര​ങ്ങ​ളെ തോ​ല്‍പ്പി​ക്കു​ന്ന​ത് എ​പ്പോ​ഴും എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. ശ​ക്ത​നാ​യ ക​ളി​ക്കാ​ര​നെ തോ​ല്‍പ്പി​ക്കു​ന്ന​ത് എ​പ്പോ​ഴും സ​വി​ശേ​ഷ​മാ​യ കാ​ര്യ​മാ​ണ്. എ​ളു​പ്പ​ത്തി​ല്‍ സ​മ​നി​ല നേ​ടി​യെ​ന്ന് എ​നി​ക്ക് തോ​ന്നി, പി​ന്നീ​ട് എ​ങ്ങ​നെ​യോ പി​ന്നി​ലേ​ക്ക് പോ​യി. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ അ​വ​സാ​നം വ​രെ ഈ ​ഊ​ർ​ജം നി​ല​നി​ര്‍ത്ത​മെ​ന്ന് തോ​ന്നു​ന്നു.

പ്ര​ഗ്നാ​ന​ന്ദ

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com