സിറാജിനെ ടി20 ടീമിൽ നിന്നു പുറത്താക്കി

ജോലിഭാരം നിയന്ത്രിക്കാനെന്ന വ്യാഖ്യാനത്തോടെയാണ്, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കി പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തിയിരിക്കുന്നത്
mohammed siraj

മുഹമ്മദ് സിറാജ്.

File

Updated on

ന്യൂഡൽഹി: പേസ് ബൗളർ മുഹമ്മദ് സിറാജിനെ അയർലൻഡ് - ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിൽ നിന്നു പുറത്താക്കി. ജോലിഭാരം കുറയ്ക്കാനെന്നാണ് വിശദീകരണം. പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് പുറത്താക്കൽ. പകരം കർണാടക പേസർ പ്രസിദ്ധ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരക്കേറിയ അന്താരാഷ്ട്ര സീസണിനു മുൻപ് സിറാജിനെ പൂർണ സജ്ജനാക്കാനാണ് വിശ്രമം അനുവദിച്ചിരിക്കുന്നതെന്നാണ് ബിസിസിഐയുടെ വിശദീകരണം. എന്നാൽ, അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം പൂർത്തിയാക്കിയ സിറാജിന് പരുക്കൊന്നുമില്ല.

അയർലൻഡിനെതിരേ ജൂൺ 26, 28 തീയതികളിലാണ് ഇന്ത്യയുടെ ടി20 മത്സരങ്ങൾ. ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടി20 പരമ്പര ജൂലൈ ഒന്നിന് ആരംഭിക്കും. വൈഭവ് സൂര്യവംശി ആദ്യമായി ഇടം പിടിച്ച ഇന്ത്യൻ ടീമിന്‍റെ പുതിയ നായകൻ ശ്രേയസ് അയ്യരാണ്.

പുതുക്കിയ ടീം ലിസ്റ്റ്:

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി.

logo
Metro Vaartha
www.metrovaartha.com