പ്രൈം വോളി: ഗ്യാലറിയിൽ ആവേശമുണർത്തി നടി മംമ്ത മോഹൻദാസ്

തിങ്കളാഴ്ച മുംബൈ മിറ്റിയോഴ്‌സിനെതിരെ നടന്ന മത്സരം കാണാനാണ് ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തിലെത്തിയത്.
Prime Volley: Actress Mamta Mohandas creates excitement in the gallery

പ്രൈം വോളി: ഗ്യാലറിയിൽ ആവേശമുണർത്തി നടി മംമ്ത മോഹൻദാസ്

Updated on

ഹൈദാരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിൽ കാലിക്കറ്റ് ഹീറോസിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തി നടി മംമ്ത മോഹന്‍ദാസ്. തിങ്കളാഴ്ച മുംബൈ മിറ്റിയോഴ്‌സിനെതിരെ നടന്ന മത്സരം കാണാനാണ് ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തിലെത്തിയത്. മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് തോറ്റെങ്കിലും ടീം തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയും താരം പങ്കുവച്ചു. കഴിഞ്ഞ വര്‍ഷത്തെ പിവിഎല്‍ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിനെക്കുറിച്ച് ഈ വര്‍ഷമാണ് താന്‍ അറിഞ്ഞതെന്നും, ടീമിനെ പിന്തുണയ്ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ടീമിലെ സമീപകാലത്തെ മാറ്റങ്ങള്‍ ഹീറോസിനെ ബാധിച്ചതായി മംമ്ത പറയുന്നു.

ഈ വര്‍ഷം ടീമില്‍ അഴിച്ചുപണി ഉണ്ടായി, മൂന്ന് പ്രധാന കളിക്കാരെ നിലനിര്‍ത്തിയെങ്കിലും ഒരു നിർണായക ടീം ബില്‍ഡിങ് ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കോര്‍ട്ടിലെ കരുത്ത് വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഒരു ടീംബില്‍ഡിങ് ശ്രമം നടത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. കായികരംഗവും വിനോദവും തമ്മിലുള്ള സംയോജനത്തെക്കുറിച്ചും താരം സംസാരിച്ചു.

എല്ലാം വിനോദമാണ്. ഈ മേഖലയില്‍ ഇപ്പോള്‍ ധാരാളം ബിസിനസുമുണ്ടെന്നും താരം പറഞ്ഞു. തന്‍റെ സമീപകാല ഹിറ്റായ മഹാരാജയുടെ പ്രൊഡക്ഷന്‍ ഹൗസുമായി ചേര്‍ന്ന് ഒരു തമിഴ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മംമ്ത. അടുത്ത ആഴ്ച ഔദ്യോഗിക ടൈറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും നവംബര്‍ പകുതിയോടെ ചിത്രം റിലീസ് ചെയ്യുമെന്നും മംമ്ത പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com