പ്രൈം വോളിബോള്‍ ലീഗ് സീസണ്‍ 3 ഫെബ്രുവരി 15 മുതല്‍

ഉദ്ഘാടന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും; കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-കാലിക്കറ്റ് ഹീറോസ് മത്സരം ഫെബ്രുവരി 16ന്
Prime volleyball season 3
Prime volleyball season 3
Updated on

ചെന്നൈ: കായിക പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം പതിപ്പിന് 2024 ഫെബ്രുവരി 15 മുതല്‍ ചെന്നൈ ആതിഥ്യം വഹിക്കും. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്‌സ്, ഡല്‍ഹി തൂഫാന്‍സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, മുംബൈ മെറ്റിയോഴ്‌സ് എന്നിങ്ങനെ ഒമ്പത് ഫ്രാഞ്ചൈസികളാണ് ലീഗ് ട്രോഫിക്കായി മത്സരിക്കുക.

ചെന്നൈയിലെ എസ്ഡിഎടി മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 21ന് ഫൈനല്‍ മത്സരം നടക്കും. ഉദ്ഘാടന മത്സരത്തില്‍, നിലവിലെ ചാമ്പ്യന്‍മാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസ് അതേ ദിവസം തന്നെ സീസണ്‍ ഒന്നിലെ ജേതാക്കളായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിടും. ഫെബ്രുവരി 16ന് രാത്രി 8.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-കാലിക്കറ്റ് ഹീറോസ് മത്സരം നടക്കും.

സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സിന്‍റെ സഹ ഉടമസ്ഥതയിലുള്ളതും, അവര്‍ എക്‌സ്‌ക്ലൂസീവ്‌ലി മാര്‍ക്കറ്റിങ് ചെയ്യുന്നതുമായ റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണ്‍ മൂന്നാം സീസണ്‍, സൂപ്പര്‍ 5 എന്ന ആശയം അവതരിപ്പിക്കുന്നതോടെ ആവേശകരമായ ഒരു പുതിയ ഫോര്‍മാറ്റ് കൊണ്ടുവരും.

മാര്‍ച്ച് 11നും മാര്‍ച്ച് 18 നും ഇടയിലായിരിക്കും സൂപ്പര്‍ 5 ഘട്ട മത്സരങ്ങള്‍ നടക്കുക. ലീഗ് ഘട്ടത്തിലെ മികച്ച അഞ്ച് ടീമുകളായിരിക്കും അവസാന മൂന്ന് ടീമുകളെ നിര്‍ണയിക്കാന്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ മത്സരിക്കുക. സൂപ്പര്‍ 5ല്‍ ഒന്നാമതെത്തുന്ന ടീം ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ മാര്‍ച്ച് 19ന് എലിമിനേറ്ററില്‍ മത്സരിക്കും. എലിമിനേറ്റര്‍ വിജയിയാകും ഫൈനലില്‍ ഇടം നേടുന്ന രണ്ടാമത്തെ ടീം.

മത്സരങ്ങൾ സോണി സ്‌പോര്‍ട്‌സ് ടെന്‍1 എസ്ഡി & എച്ച്ഡി, സോണി സ്‌പോര്‍ട്‌സ് ടെന്‍3 എസ്ഡി & എച്ച്ഡി (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍4 എസ്ഡി & എച്ച്ഡി (തമിഴ് ആന്‍ഡ് തെലുങ്ക്) എന്നിവയില്‍ വൈകുന്നേരം 6.30 മുതല്‍ തത്സമയം കാണാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com