പിഎസ്എൽ മത്സരങ്ങൾ പാക്കിസ്ഥാനിൽ നിന്നും മാറ്റി

വിവിധ ടീമുകളിലുള്ള വിദേശ താരങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനം
pakistan super league shifted to uae

പിഎസ്എൽ മത്സരങ്ങൾ പാക്കിസ്ഥാനിൽ നിന്നും മാറ്റി

Updated on

ഇസ്ലാമാബാദ്: ഇന്ത‍്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾ തുടരുന്ന സാഹചര‍്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റി. വിവിധ ടീമുകളിലുള്ള വിദേശ താരങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചു.

യുഎഇയിൽ വച്ചു നടക്കുന്ന മത്സരങ്ങളുടെ സമയക്രമവും മറ്റു വിവരങ്ങളും വൈകാതെ അറിയിക്കുമെന്ന് പിസിബി വ‍്യക്തമാക്കി.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ റാവൽപിണ്ഡി സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. പിഎസ്എല്ലിൽ പെഷവാർ സാൽമിയും കറാച്ചി കിങ്ങ്സും തമ്മിലുള്ള മത്സരം നടക്കുന്നതിനു മണികൂറുകൾക്കു മുമ്പായിരുന്നു ഡ്രോൺ ആക്രമണം നടന്നത്. തുടർന്ന് മത്സരങ്ങൾ മാറ്റിവയ്ക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com