പി.വി. സിന്ധു വിവാഹിതയാകുന്നു; വരൻ വെങ്കട്ട ദത്ത് സായ്

ഡിസംബർ 22 ന് ഉദയ്പുരിൽ വെച്ചാണ് വിവാഹം.
PV Sindhu gets married; groom Venkata Dutt Sai
പി.വി. സിന്ധുവും വെങ്കട്ട ദത്ത് സായിയും
Updated on

ഇന്ത്യൻ ബാഡ്മിന്‍റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോഡിഡെക്സ് ടെക്നോളജീസ് സ്ഥാപനത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്‌ടറുമായ വെങ്കട്ട ദത്ത് സായിയാണ് വരൻ. ഡിസംബർ 22 ന് ഉദയ്പുരിൽ വെച്ചാണ് വിവാഹം.

രണ്ടു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായുള്ള പരിചയമുണ്ട്. എന്നാൽ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്ന് സിന്ധുവിന്‍റെ അച്ഛൻ പി.വി. രമണ പറഞ്ഞു. ജനുവരി മുതൽ സിന്ധു വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിലാണ് ഡിസംബറിൽ തന്നെ കല്യാണം നടത്താൻ തീരുമാനിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com