മലേഷ്യൻ മാസ്റ്റേഴ്സ് ഫൈനലിൽ പി.വി. സിന്ധുവിനു തോൽവി

രണ്ടു തവണയായി ഒളിംപിക്സിൽ വെങ്കലവും വെള്ളിയും നേടിയിട്ടുള്ള സിന്ധു ഇത്തവണയും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്
മലേഷ്യൻ മാസ്റ്റേഴ്സ് ഫൈനലിൽ പി.വി. സിന്ധുവിനു തോൽവി
പി.വി. സിന്ധു
Updated on

ക്വലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിനു പരാജയം. നിർണായകമായ മൂന്നാം ഗെയിമിൽ 11-3 ലീഡ് നേടിയ ശേഷമാണ് സിന്ധു കളി കൈവിട്ടത്. ചൈനീസ് താരം വാങ് ഷി യിയാണ് ചാംപ്യൻ.

ആദ്യ ഗെയിം 21-16നു സിന്ധു സ്വന്തമാക്കിയപ്പോൾ, രണ്ടാം ഗെയിം 21-5നു നേടിക്കൊണ്ട് വാങ് ശക്തമായി തിരിച്ചുവന്നു. നിർണായകമായ മൂന്നാം ഗെയിമിൽ എട്ട് പോയിന്‍റ് ലീഡ് വഴങ്ങിയ ശേഷം 21-16ന് ഗെയിമും മത്സരവും വാങ് സ്വന്തമാക്കുകയായിരുന്നു.

ചാംപ്യൻഷിപ്പ് നേടാനായില്ലെങ്കിലും മലേഷ്യൻ മാസ്റ്റേഴ്സിൽ നടത്തിയ മുന്നേറ്റം പാരിസ് ഒളിംപിക്സിനു മുന്നോടിയായ സിന്ധുവിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കും. രണ്ടു തവണയായി ഒളിംപിക്സിൽ വെങ്കലവും വെള്ളിയും നേടിയിട്ടുള്ള സിന്ധു ഇത്തവണയും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്. നിലവിൽ ലോക റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനത്താണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com