

പ്രൈം വോളിബോൾ ലീഗിലെ അഞ്ചാം സീസൺ താരലേലത്തിൽനിന്ന്.
PVL
പനജി: പ്രൈം വോളിബോൾ ലീഗിലെ അഞ്ചാം സീസൺ താരലേത്തിൽ വിലയേറിയ കളിക്കാരനായി ഷമീമുദീൻ. 20 ലക്ഷം രൂപയ്‌ക്ക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സാണ് ബ്ലോക്കറെ സ്വന്തമാക്കിയത്. സി.കെ. മുഹമ്മദ് നിഹാലാണ് വിലയേറിയ രണ്ടാമത്ത താരം. 19 ലക്ഷം രൂപയ്‌ക്ക് അഹമ്മദാബാദ് ഡിഫൻഡേഴ്‌സിൽ ചേർന്നു. ഷോൺ ടി. ജോൺ, ജസ്‌ജോദ് സിങ് എന്നിവർ 15.5 ലക്ഷം രൂപയും മൂല്യം ഉറപ്പിച്ചു. പത്ത് ഫ്രാഞ്ചൈസികളും അടുത്ത സീസണിലേക്കുള്ള തയാറെടുപ്പ് ഗംഭീരമാക്കി.
യുവതാരങ്ങളുടെ കടന്നുവരവായിരുന്നു താരലേലത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈയിടെ സമാപിച്ച ഗാർഡിയൻസ് ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത 11 കളിക്കാർക്ക് ഇടംപിടിക്കാനായി. ഇതിൽ 9.5 ലക്ഷം രൂപയ്‌ക്ക് കാലിക്കറ്റ് ഹീറോസിൽ എത്തിയ യുവ ബ്ലോക്കർ സൂരജ് ചൗധരിയാണ് നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ നാല് വർഷമായി പിവിഎൽ നടത്തുന്ന ഗ്രാസ്‌റൂട്ട് വികസന പദ്ധതികളുടെ ആകെത്തുകയാണ് യുവകളിക്കാരുടെ പ്രകടനത്തിലും അതുവഴി ലേലത്തിലെ തെരഞ്ഞെടുപ്പിലും കണ്ടത്.
പുതിയ സീസണിൽ പത്ത് ടീമുകളൾ രണ്ട് പൂളുകളായി വിഭജിക്കും. പൂൾ എയിൽ ബംഗളൂരു ടോർപിഡോസ്, കാലിക്കറ്റ് ഹീറോസ്, അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, മുംബൈ മിറ്റേിയോഴ്‌സ് എന്നീ ടീമുകളാണ്. പൂൾ ബിയിൽ ഗോവ ഗാർഡിയൻസ്, തെലുഗു ബ്ലാക്‌ഹോക്‌സ്, ഡൽഹി തൂഫാൻസ്, കൊൽക്കത്ത തണ്ടർബോൾഡ്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീമുകൾ.
അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് അഞ്ച് താരങ്ങളെയാണ് ലേലത്തിൽ സ്വന്തമാക്കിയത്. സി.കെ. മുഹമ്മദ് നിഹാൽ (19 ലക്ഷം), മുഹമ്മദ് ഇക്‌ബാൽ (4), ശിവ ചൻഡേൽ, ധ്രുവ് ചൗധരി, ആയുഷ് ചൗധരി (3) എന്നിവരെ ടീമിലേക്ക് എടുത്തു.
നിലവിലുള്ള ജേതാക്കളായ ബംഗളൂരു ടോർപിഡോസ് ലേലത്തിൽ ആരെയും സ്വന്തമാക്കിയില്ല. കിരീടം നേടിയ ടീമിനെ നിലനിർത്തുകയായിരുന്നു.
കാലിക്കറ്റ് ഹീറോസ് എട്ട് കളിക്കാരെ കൂടാരത്തിലെത്തിച്ചു. സമീർ ചൗധരി (10 ലക്ഷം) ആണ് വിലയേറിയ രാരം. സൂരജ് ചൗധരി (9.5), ജസ്‌കരൺ സിങ് (9), സാർഥക് സിങ് ജാഡൻ (7.75), അനു ജെയിംസ് (5.5), മഹേന്ദ്ര ധ്രുവേ, സുജിത് (3 ലക്ഷം) എന്നിവരെ കൂടാതെ, റൈറ്റ് ടു മാച്ചിലൂടെ വി. ശിവസേനനെയും (5.75) സ്വന്തമാക്കി.
ചെന്നൈ ബ്ലിറ്റ്‌സ് ഏഴ് കളിക്കാരെ സ്വന്തമാക്കി. ഷോൺ ടി. ജോൺ (15.5 ലക്ഷം), കുനാൽ ദാസ് (6.25), മുഹമ്മദ് സമൃദ് (4), സോഹം മോറെ, എസ് ശ്രീനാഥ്, എസ് വിഘ്‌നേഷ്, എസ് സുരേന്ദ്രൻ (3 ലക്ഷം വീതം) എന്നിവരാണ് ചെന്നൈയിൽ.
ഡൽഹി തൂഫാൻസ് അമരീന്ദർപാൽ സിങ്ങിനെയും (10) വികാസ് മാനെയും (8) അശോക് വിക്കിയെയും എം വി ലാൽസുജനെയും (3) സ്വന്തമാക്കി. ഗോവ ഗാർഡിയൻസ് രണ്ട് കളിക്കാരെ നേടി. അമൻ കുമാർ (5 ലക്ഷം), രജത് കുമാർ (3) എന്നിവരാണ്‌ടീമിൽ.
കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഏറെ നേട്ടമുണ്ടാക്കി. ഷമീമുദീൻ (20 ലക്ഷം), മിന്നുംതാരം അംഗമുത്തു രാമസ്വാമി (9.5 ലക്ഷം), കെ.വി. ആദിത്, നവീദ് ഖാൻ, വിശേഷ്, അർഷക് സിനാൻ (3 ലക്ഷം വീതം) എന്നീ ആറ് താരങ്ങളാണ് ലേലത്തിൽ കൊച്ചിയിൽ എത്തിയത്.
കൊൽക്കത്ത തണ്ടർബോൾഡ്‌സ് ആറ് കളിക്കാരെ സ്വന്തമാക്കി. ജസ്‌ജോദ് സിങ് (15.5 ലക്ഷം) ആണ് വിലയേറിയ താരം. അശോക് ബിഷ്‌ണോയ്, ആദിത്യ റാണ (5 ലക്ഷം വീതം), യു. ജൻഷാദ്, സി. വേണു (4 ലക്ഷം), പവൻ സിങ് (3 ലക്ഷം). മുംബൈ മിറ്റിയോഴ്‌സ് പ്രിൻസിനെയും (5.5), മൃഥുൻജോയ് മഹന്തയെയും (5) ഒപ്പമെത്തിച്ചു.
തെലുഗു ബ്ലാക്‌ഹോക്‌സും സജീവമായി ലേലത്തിൽ പങ്കുകൊണ്ടു. താനിഷ് ചൗധരി (14 ലക്ഷം), വിനീത് കുമാർ (8), പി.എ. മുഹ്‌സിൻ (5 ലക്ഷം), ബിഎസ് ഹരി പ്രസാദ്, ദീപക് (3) എന്നിവരെത്തി. റൈറ്റ് ടു മാച്ചിലൂടെ നിയാസ് അബ്‌ദുൾ സലാമിനെ (4) നിലനിർത്തി.
അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്
സി കെ മുഹമ്മദ് നിഹാൽ (19 ലക്ഷം), മുഹമ്മദ് ഇക്‌ബാൽ (4), ശിവ ചൻഡേൽ, ധ്രുവ് ചൗധരി, ആയുഷ് ചൗധരി (3), ജെഹാൻ മലേക് (1), ടി ആർ കിരൺ രാജ് (1) മുത്തുസാമി അപ്പാവു, ജിഎസ് അഖിൻ, എസ് നന്ദഗോപാൽ, പി പ്രഭാകരൻ, ഹർഷ് ചൗധരി.
ബംഗളൂരു ടോർപിഡോസ്
ടി ആർ സേതു, പി വി ജിഷ്‌ണു, എം സി മുജീബ്, ബി മിതുൻകുമാർ, ജോയെൽ ബെഞ്ചമിൻ, ഐബിൻ ജോസ്, രോഹിത് കുമാർ, ഹിമാൻഷു ത്യാഗി, നിതിൻ മിനാസ്, സന്ദീപ് ഗോസ്വാമി, മുഹമ്മദ് ഫവാസ് എം (1 ലക്ഷം), നജി അഹമ്മദ് (1 ലക്ഷം).
കാലിക്കറ്റ് ഹീറോസ്
സമീർ ചൗധരി (10 ലക്ഷം), സൂരജ് ചൗധരി (9.5), ജസ്‌കരൺ സിങ് (9), സാർഥക് സിങ് ജാഡൻ (7.75), അനു ജെയിംസ് (5.5), മഹേന്ദ്ര ധ്രുവേ, സുജിത് (3 ലക്ഷം), വി ശിവസേനൻ (5.75), അങ്കുർ (1), സി ഗുരു (1), എസ് സന്തോഷ്, മുകേഷ് കുമാർ.
ചെന്നൈ ബ്ലിറ്റ്‌സ്
ഷോൺ ടി ജോൺ (15.5 ലക്ഷം), കുനാൽ ദാസ് (6.25), മുഹമ്മദ് സമൃദ് (4), സോഹം മോറെ, എസ് ശ്രീനാഥ്, എസ് വിഘ്‌നേഷ്, എസ് സുരേന്ദ്രൻ (3 ലക്ഷം വീതം), ടി ശ്രീകാന്ത് (1), ജി ആർ വൈഷ്‌ണവ് (1), ജെറോം വിനീത് സി, നൻജിൽ സൂര്യ, കെ തരുൺ ഗൗഡ.
ഡൽഹി തൂഫാൻസ്
മരീന്ദർപാൽ സിങ് (10) വികാസ് മാൻ (8) അശോക് വിക്കി, എം വി ലാൽസുജൻ (3),എം ദീപക് കുമാർ (1), അൽജോ സാബു (1), സഖ്‌ലയിൻ താരിഖ്, കെ ആനന്ദ്, മുഹമ്മദ് ജസീം, മന്നത് ചൗധരി, ജോർജ് ആന്‍റണി, അഭിഷേക് രാജീവ്.
ഗോവ ഗാർഡിയൻസ്
അമൻ കുമാർ (5 ലക്ഷം), രജത് കുമാർ (3), ശക്തി സിങ് (1), സോനു (1), ചിരാഗ് യാദവ്, എൽഎം മനോജ്, ഡി അരവിന്ദൻ, പ്രിൻസ്, ആർ രാമനാഥൻ, വിക്രം, രോഹിത് യാദവ്, ജെറി ഡാനിയേൽ.
കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്
ഷമീമുദീൻ (20 ലക്ഷം), മിന്നുംതാരം അംഗമുത്തു രാമസ്വാമി (9.5 ലക്ഷം), കെ വി ആദിത്, നവീദ് ഖാൻ, വിശേഷ്, അർഷക് സിനാൻ (3 ലക്ഷം വീതം), കെ എസ് അർഷാദ് (1), ബിബിൻ ബിനോയ് (1), ഐറിൻ വർഗീസ്, അമൽ കെ തോമസ്, പി ഹേമന്ത്, വി എൽ അലൻ ആഷിഖ്.
മുംബൈ മിറ്റിയോഴ്‌സ്
പ്രിൻസ് (5.5), മൃഥുൻജോയ് മഹന്ത (5), ആയുഷ് (1), ജെ നവീൻകുമാർ (1), അമിത് ഗുലിയ, ശുഭം ചൗധരി, എ കാർത്തിക്, ലാദ് ഓം വസന്ത്, വിപുൽ കുമാർ, നിഖിൽ, യോഗേഷ് കുമാർ, അഭിനവ് സലാർ.
തെലുഗു ബ്ലാക്‌ഹോക്‌സ്
താനിഷ് ചൗധരി (14 ലക്ഷം), വിനിത് കുമാർ (8), പി എ മുഹ്‌സിൻ (5 ലക്ഷം), ബിഎസ് ഹരി പ്രസാദ്,ദീപക് (3), നിയാസ് അബ്‌ദുൾ സലാം (4),മെട്ടു വേലങ്കിൻ സിറിൾ റെഡ്ഡി (1), എം എൻ നമിത് (1), ശ്രീകർ സിങ്, ജോൺ ജോസഫ്, ദീപു വേണുഗോപാൽ, പ്രീത് കിരൺ.