കോലിയും ധോണിയും അല്ല; ഇന്ത‍്യൻ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് അശ്വിൻ

പ്രമുഖ മാധ‍്യമമായ ക്രിക്ക് ഇൻഫോ പോസ്റ്റ് ചെയ്ത വിഡിയോയിൽ സച്ചിൻ ടെൻഡുൽക്കറെയാണ് അശ്വിൻ മികച്ച താരമായി തെരഞ്ഞെടുത്തത്
r. ashwin picks greatest indian men cricketer of all time

ആർ. അശ്വിൻ, എം.എസ്. ധോണി, വിരാട് കോലി

Updated on

ന‍്യൂഡൽഹി: സുനിൽ ഗവാസ്കർ, സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി എന്നിവരിൽ മികച്ച താരം ആരാണെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ക്രിക്കറ്റ് ആരാധകർ അൽപ്പം ബുദ്ധിമുട്ടും. എന്നാലിപ്പോഴിതാ ഏറ്റവും മികച്ച ഇന്ത‍്യൻ പുരുഷ താരം ആരാണെന്ന ചോദ‍്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മുൻ ഇന്ത‍്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. പ്രമുഖ മാധ‍്യമമായ ക്രിക്ക് ഇൻഫോ പോസ്റ്റ് ചെയ്ത വിഡിയോയിൽ സച്ചിൻ ടെൻഡുൽക്കറെയാണ് അശ്വിൻ മികച്ച താരമായി തെരഞ്ഞെടുത്തത്.

എം.എസ്. ധോണി, വിരാട് കോലി, രോഹിത് ശർമ, രാഹുൽ ദ്രാവിഡ്, കപിൽ ദേവ് എന്നിങ്ങനെ ഒരുപിടി താരങ്ങൾ അടങ്ങുന്ന പട്ടികയിൽ നിന്നുമാണ് അശ്വിൻ സച്ചിനെ തെരഞ്ഞെടുത്തത്. സ്റ്റാർ പേസർ ജസപ്രീത് ബുംറയാണോ വിരാട് കോലിയാണോ മികച്ച ഇന്ത‍്യൻ താരമെന്ന ചോദ‍്യത്തിൽ ബുംറയ്ക്കൊപ്പമായിരുന്നു അശ്വിൻ.

<div class="paragraphs"><p>സച്ചിൻ‌ ടെൻഡുൽക്കർ</p></div>

സച്ചിൻ‌ ടെൻഡുൽക്കർ

രോഹിത് ശർമയാണോ വിരാട് കോലിയാണോ മികച്ച താരമെന്ന് ചോദിച്ചപ്പോൾ വിരാട് കോലിയെയും തെരഞ്ഞടുത്തു. എം.എസ്. ധോണിയും വീരേന്ദർ സേവാഗ് എന്നിവരിലൊരാളെ മികച്ച താരമായി തെരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ‌ വീരുവിനെയാണ് അശ്വിൻ തെരഞ്ഞെടുത്തത്.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും വിദേശ ലീഗുകളിൽ മെന്‍ററായും താരമായും പ്രവൃത്തിച്ചുവരുകയാണ് അശ്വിൻ. യൂറോപ്പ‍്യൻ ടി20 പ്രീമിയർ ലീഗിലെ പ്രഥമ സീസണിൽ ഡുബ്ലിൻ ഗാർഡിയൻസ് എന്ന ടീമിനു വേണ്ടി താരം മെന്‍ററായി പ്രവൃത്തിച്ചിരുന്നു. പക്ഷേ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെല്ലിന്‍റെ ബെൽഫാസ്റ്റ് വൂൾവ്സ് എന്ന ടീമുമായി ആദ‍്യ മത്സരം തന്നെ പരാജയം ഏറ്റുവാങ്ങി.

logo
Metro Vaartha
www.metrovaartha.com