
ബംഗളൂരു: ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന 25 വയസില്‍ കുറഞ്ഞതാരമെന്ന റെക്കോഡ് ന്യൂസിലന്‍ഡിന്റെ ഓപ്പണര്‍ രചിന് രവീന്ദ്രയുടെ പേരില്‍. ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ ടെന്‍ഡുല്‍ക്കറുടെ പേരിലായിരുന്ന റെക്കോഡാണ് രചിന് മറികടന്നത്. 1996 ലോകകപ്പില്‍ സച്ചിന് നേടിയ 523 എന്ന റെക്കോഡാണ് രചിന് മറികടന്നത്. രചിന് ഇപ്പോള്‍ത്തന്നെ 565 റണ്‍സുണ്ട്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡും ഇന്നലെ രചിന് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്‍ണ്‍ ഡി കോക്കിന്റെ 550 റണ്‍സ് എന്ന റെക്കോഡാണ് രചിന് മറികടന്നത്.
ഡിസില്‍വയുടെ എട്ടാമത്തെ ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ നേടിക്കൊണ്ടാണ് രവീന്ദ്ര ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായത്. മത്സരം തുടങ്ങുന്നതിനു മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന താരം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കോലിയെ (543 റണ്‍സ്)യും ഈ മത്സരത്തില്‍ത്തന്നെയാണ് പിന്നിലാക്കിയത്. സെമി ഫൈനലിലും കളിക്കാമെന്ന് ഏകദേശം ഉറപ്പായിരിക്കേ ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ വേട്ടക്കാരന് എന്ന റെക്കാഡ് ഈ 25കാരനെ തേടിയെത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍, ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ക്വിന്റണ്‍ ഡി കോക്കിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരമുണ്ട്. കേവലം 16 റണ്‍സ് നേടിയാല്‍ ഡി കോക്കിന് രചിനെ മറികടക്കാം.