ഓസ്ട്രേലിയൻ ഓപ്പൺ: നദാൽ പിന്മാറി

ബ്രിസ്ബെയ്ൻ ഇന്‍റർനാഷണൽ ക്വാർട്ടർ ഫൈനലിലേറ്റ പരുക്കാണ് പിൻമാറാൻ കാരണം.
Rafael Nadal
Rafael NadalFile
Updated on

മെല്‍ബണ്‍: 22 തവണ ഗ്രാന്‍ഡ് സ്ലാം ജേതാവായ ഇതിഹാസ സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നു പിന്‍മാറി. ബ്രിസ്ബെയ്ന്‍ ഇന്‍റര്‍നാഷണല്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ പുതിയ പരുക്കില്‍പ്പെട്ട അദ്ദേഹം ഇത്തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനില്ലെന്നു വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പിന്‍മാറ്റം വ്യക്തമാക്കിയത്.

ബ്രിസ്ബെയ്നില്‍ കളിക്കിടെ പരുക്കേറ്റതിന് തുടർന്ന് താരം മെഡിക്കല്‍ ടൈം ഔട്ട് വിളിച്ചിരുന്നു. പേശിവലിവാണ് കളി നിര്‍ത്താന്‍ ഇടയാക്കിയത്. പിന്നീട് വീണ്ടും കളിച്ചു. ഏതാണ്ട് മൂന്നര മണിക്കൂര്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ പക്ഷേ നദാല്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ താന്‍ അടുത്ത ആഴ്ച പരിശീലനം ആരംഭിക്കുമെന്നും ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 100 ശതമാനം ഉറപ്പില്ലെങ്കിലും കളിക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ ഇപ്പോള്‍ താന്‍ പിന്‍മാറുകയാണെന്നു അദ്ദേഹം സ്ഥിരീകരിച്ചു. പരിക്കിന്‍റെ സ്കാന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിനു പിന്നാലെയാണ് തീരുമാനം. ജനുവരി 14ന് ആണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. പരുക്ക് കാരണം അവസാന ഒരു വര്‍ഷത്തോളമായി നദാല്‍ കളത്തിന് പുറത്തായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com