രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനം ഒഴിഞ്ഞു

എക്സ് പോസ്റ്റിലൂടെയാണ് ടീം മാനേജ്മെന്‍റ് ഇക്കാര‍്യം വ‍്യക്തമാക്കിയത്
rahul dravid steps down as head coach of rajasthan royals

രാഹുൽ ദ്രാവിഡ്

Updated on

ജയ്പൂർ: മുൻ ഇന്ത‍്യൻ താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് ടീം മാനേജ്മെന്‍റ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.

രാഹുൽ ദ്രാവിഡിന് ടീമിൽ ഉയർന്ന സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് നിരസിച്ചെന്നും ടീം മാനേജ്മെന്‍റ് അറിയിച്ചു.

മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ വിടുന്നുവെന്ന അഭ‍്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര‍്യത്തിലാണ് ഇപ്പോൾ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ദ്രാവിഡിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫിലെത്താൻ കഴിഞ്ഞിരുന്നില്ല. 14 മത്സരങ്ങളിൽ നിന്നും നാലു മത്സരങ്ങളിൽ മാത്രമായിരുന്നു വിജയിക്കാനായിരുന്നത്. പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്നു രാജസ്ഥാൻ ഫിനിഷ് ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com