മലിംഗയെ നിങ്ങളെടുത്താൽ ബോണ്ടിനെ ഞങ്ങളെടുക്കും: മുംബൈക്ക് മറുപടിയുമായി രാജസ്ഥാൻ

ഷെയ്ൻ ബോണ്ട് രാജസ്ഥാൻ റോയൽസിന്‍റെ ബൗളിങ് കോച്ചും അസിസ്റ്റന്‍റ് കോച്ചും
Lasith Malinga, Shane Bond
Lasith Malinga, Shane Bond

ജയ്പൂര്‍: ഐപിഎല്ലിനു മുമ്പ് നിര്‍ണായക നീക്കവുമായി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാൻ ബൗളിങ് പരിശീലകൻ ലസിത് മലിംഗയെ മുംബൈ ഇന്ത്യൻ റാഞ്ചിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിങ് പരിശീലകനായ ഷെയ്ന്‍ ബോണ്ടിനെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്.

കഴിഞ്ഞ ആഴ്ചയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിങ് പരിശീലക പദവി ഒഴിയുന്ന കാര്യം ബോണ്ട് അറിയിച്ചത്.

ഒമ്പത് വര്‍ഷമായി മുംബൈയുടെ ബൗളിങ് പരിശീലകനായിരുന്നു ന്യൂസിലന്‍ഡ് താരമായിരുന്ന ഷെയ്ന്‍ ബോണ്ട്. രാജസ്ഥാന്‍റെ പേസ് ബൗളിംഗ് പരിശീലകനായി നിയമിച്ചതിനൊപ്പം ബോണ്ടിന് സഹ പരിശീലകന്‍റെ അധികചുമതലയും നല്‍കിയിട്ടുണ്ട്.

മുംബൈക്കൊപ്പം അഞ്ച് ഐപിഎല്‍ കിരീടനേട്ടങ്ങളിലും ബോണ്ട് പങ്കാളിയായിരുന്നു. 2012 മുതല്‍ 2015വരെ ന്യൂസിലന്‍ഡിന്‍റെ ബൗളിംഗ് പരിശീലകനായും ബോണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ പേസ് ആക്രമണ നിരയായ ട്രെന്‍റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, നവദീപ് സെയ്നി, സന്ദീപ് ശര്‍മ, കുല്‍ദീപ് സെന്‍, ഒബേദ് മക്‌ക്കോയ്, കെ എം ആസിഫ്, കുല്‍ദീപ് യാദവ് എന്നിവരടങ്ങുന്ന ബൗളിംഗ് നിരയെ ആകും ബോണ്ട് പരിശീലകിപ്പിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com