ബംഗാളിനു തകർച്ച; ജലജിന് ഏഴ് വിക്കറ്റ്

രണ്ടാം ദിനം കളി നിർത്തുന്പോൾ അവർ എട്ടു വി്ക്കറ്റ് നഷ്ടത്തിൽ 178 റൺസ് എന്ന നിലയിലാണ്
ബംഗാളിനു തകർച്ച; ജലജിന് ഏഴ് വിക്കറ്റ്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ എ​ലൈ​റ്റ് ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ല്‍ ബം​ഗാ​ളി​നെ​തി​രെ കേ​ര​ളം 363ന് ​പു​റ​ത്ത്. തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​നാ​യി സ​ച്ചി​ന്‍ ബേ​ബി​ക്കു​പു​റ​മേ, ആ​റാ​മ​താ​യി ഇ​റ​ങ്ങി അ​ക്ഷ​യ് ച​ന്ദ്ര​നും സെ​ഞ്ചു​റി നേ​ടി. കേ​ര​ള​ത്തി​ന്‍റെ ഇ​ന്നി​ങ്സ് 127.3 ഓ​വ​റി​ല്‍ അ​വ​സാ​നി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബം​ഗാ​ൾ കേരള ബൗളിങ്ങിനു മുന്നിൽ തകർന്നു. സ്കോ​ര്‍ബോ​ര്‍ഡി​ല്‍ 43 റ​ണ്‍സു​ള്ള​പ്പോ​ള്‍ ആ​റ് റ​ണ്‍സെ​ടു​ത്ത ര​ഞ്ജോ​ദ് സി​ങ് ഖാ​റി​യ​യെ ബം​ഗാ​ളി​നു ന​ഷ്ട​മാ​യി എം.​ഡി. നി​ധീ​ഷി​നാ​യി​രു​ന്നു വി​ക്ക​റ്റ്. രണ്ടാം ദിനം കളി നിർത്തുന്പോൾ അവർ എട്ടു വി്ക്കറ്റ് നഷ്ടത്തിൽ 178 റൺസ് എന്ന നിലയിലാണ്. 20 ഓവറിൽ 67 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് പിഴുത ജലജ് സക്സേനയാണ് ബംഗാളിനെ തകർത്തത്. 72 റൺസെടുത്ത എ.ആർ. ഈശ്വരനാണ് ടോപ് സ്കോറർ.

നേ​ര​ത്തെ നാ​ലി​ന് 265 എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം ആ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് 98 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ക്കു​ന്ന​തി​നി​ടെ ശേ​ഷി​ച്ച ആ​റ് വി​ക്ക​റ്റു​ക​ള്‍ കൂ​ടി ന​ഷ്ട​മാ​യി.261 പ​ന്തി​ല്‍ 124 റ​ണ്‍സെ​ടു​ത്ത സ​ച്ചി​ന്‍ ബേ​ബി​യു​ടെ വി​ക്ക​റ്റാ​ണ് കേ​ര​ള​ത്തി​ന് ഇ​ന്ന് ആ​ദ്യം ന​ഷ്ട​മാ​യ​ത്. 12 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും നേ​ടി​യ സ​ച്ചി​നെ ക​ര​ണ്‍ ലാ​ല്‍ പു​റ​ത്താ​ക്കി.

സ​ച്ചി​ന്‍ ബേ​ബി- അ​ക്ഷ​യ് ച​ന്ദ്ര​ന്‍ സ​ഖ്യം അ​ഞ്ചാം വി​ക്ക​റ്റി​ല്‍ 330 പ​ന്തു​ക​ളി​ല്‍ 179 റ​ണ്‍സ് ചേ​ര്‍ത്ത​ത് കേ​ര​ള​ത്തി​ന് ക​രു​ത്താ​യി. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ല്‍ തി​ള​ങ്ങി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ (29 പ​ന്തി​ല്‍ 13), ശ്രേ​യ​സ് ഗോ​പാ​ല്‍ (12 പ​ന്തി​ല്‍ 2) എ​ന്നി​വ​ര്‍ വേ​ഗം മ​ട​ങ്ങി​യ​ത് കേ​ര​ള​ത്തി​ന് തി​രി​ച്ച​ടി​യാ​യി. എ​ന്നാ​ല്‍ ഒ​ര​റ്റ​ത്ത് പോ​രാ​ട്ടം തു​ട​ര്‍ന്ന അ​ക്ഷ​യ് ച​ന്ദ്ര​ന്‍ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ സെ​ഞ്ചു​റി പൂ​ര്‍ത്തി​യാ​ക്കി. 222 പ​ന്തി​ല്‍ ഒ​മ്പ​ത് ബൗ​ണ്ട​റി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ 106 റ​ണ്‍സു​മാ​യി അ​ക്ഷ​യ് എ​ട്ടാ​മ​നാ​യാ​ണ് മ​ട​ങ്ങി​യ​ത്. അ​ക്ഷ​യ് ച​ന്ദ്ര​നെ ഷ​ഹ്ബാ​സ് അ​ഹ​മ്മ​ദ് ബൗ​ള്‍ഡാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷം വാ​ല​റ്റ​ത്ത് ബേ​സി​ല്‍ ത​മ്പി​യും (40 പ​ന്തി​ല്‍ 20), ബേ​സി​ല്‍ എ​ന്‍പി​യും (24 പ​ന്തി​ല്‍ 16) ന​ട​ത്തി​യ ശ്ര​മം കേ​ര​ള​ത്തെ കാ​ത്തു. 7 പ​ന്തി​ല്‍ 3 റ​ണ്‍സു​മാ​യി എം.​ഡി. നി​ധീ​ഷ് പു​റ​ത്താ​വാ​തെ നി​ന്നു. ബം​ഗാ​ളി​നാ​യി ഷ​ഹ്ബാ​സ് അ​ഹ​മ്മ​ദ് നാ​ലും അ​ങ്കി​ത് മി​ശ്ര മൂ​ന്നും വിക്കറ്റുകൾ നേടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com