രഞ്ജി ട്രോഫി: കേരളം ബംഗാളിനെ 109 റൺസിനു തോൽപ്പിച്ചു

449 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ 339 റൺസിന് ഓൾഔട്ടായി, ജലജ് സക്സേനയ്ക്ക് മത്സരത്തിൽ 13 വിക്കറ്റ്.
ജലജ് സക്സേനയും കേരള ക്യാപ്റ്റൻ സഞ്ജു സാംസണും മത്സരത്തിനിടെ.
ജലജ് സക്സേനയും കേരള ക്യാപ്റ്റൻ സഞ്ജു സാംസണും മത്സരത്തിനിടെ.

തുമ്പ: രഞ്ജി ട്രോഫിയിൽ ആദ്യ മത്സരങ്ങളിലെ നിരാശയ്ക്ക് ബംഗാളിനെ തോൽപ്പിച്ചുകൊണ്ട് കേരളം ആശ്വാസം കണ്ടെത്തി. കരുത്തരായ എതിരാളികളെ 109 റൺസിനു കീഴടക്കിയത് നോക്കൗട്ട് സാധ്യത നൽകുന്നില്ലെങ്കിലും ടീമിന്‍റെ ആത്മവിശ്വാസം ഉയർത്താൻ സഹായിക്കുന്ന വിജയമാണിത്.

449 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ മൂന്നാം ദിവസം കളി അവസാനിപ്പിച്ചത് 77/2 എന്ന നിലയിലായിരുന്നു. നാലാമത്തെയും അവസാനത്തെയും ദിവസമായ തിങ്കളാഴ്ച ബംഗാൾ 339 റൺസിന് ഓൾഔട്ടാകുകയായിരുന്നു.

ഏഴാം നമ്പറിൽ ഇറങ്ങി 80 റൺസെടുത്ത ഷഹബാസ് അഹമ്മദാണ് രണ്ടാം ഇന്നിങ്സിൽ ബംഗാളിന്‍റെ ടോപ് സ്കോറർ. ഓപ്പണർ അഭിമന്യു ഈശ്വരൻ 65 റൺസും നേടി.

ആദ്യ ഇന്നിങ്സിൽ കേരളത്തിനു വേണ്ടി 9 വിക്കറ്റ് നേടിയ ജലജ് സക്സേന രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് കൂടി സ്വന്തമാക്കി. ശ്രേയസ് ഗോപാലും ബേസിൽ തമ്പിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിങ്സിൽ 363 റൺസാണ് നേടിയത്. ബംഗാൾ 180 റൺസിന് ഓൾഔട്ടായി. കേരളം രണ്ടാം ഇന്നിങ്സിൽ 265/5 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇതിന്‍റെ മറുപടിയായാണ് 339 റൺസിന് ബംഗാൾ ഓൾഔട്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com