
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഒന്നാം ഇന്നിങ്സ് ലീഡിനായി ഗുജറാത്ത് പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ കേരളം ഉയർത്തിയ 457 റൺസിനെ മറികടക്കാൻ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 222 റൺസെടുത്തിട്ടുണ്ട്. പ്രിയങ്ക് പഞ്ചലിന്‍റെ (117) സെഞ്ച്വറിയാണ് ടീമിന് കരുത്തേകിയത്. പ്രിയങ്ക് പഞ്ചലിനൊപ്പം മനൻ ഹിഗ്രജിയയാണ് (30) ക്രീസിൽ.
ഓപ്പണിങ് ബാറ്റർ ആര‍്യ ദേശായിടെ (73) വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ സ്കോറിനേക്കാൾ 235 റൺസ് പിറകിലാണ് ഗുജറാത്ത്. നേരത്തെ പുറത്താവാതെ മുഹമ്മദ് അസറുദ്ദീൻ നേടിയ 177 റൺസാണ് കേരളത്തെ മികച്ച സ്കോറിലെത്താൻ സഹായിചത്.
ഓപ്പണിങ് വിക്കറ്റിലെ 131 റൺസ് കൂട്ടുക്കെട്ട് തകർത്ത എൻ.പി. ബേസിലാണ് കേരളത്തിന് ഒരു ബ്രേക്ക് ത്രൂ നൽകിയത്. ആര‍്യ ദേശായി പുറത്തായതിന് ശേഷവും ഗുജറാത്ത് ചെറുത്ത് നിൽപ്പ് തുടർന്നു. പ്രിയങ്ക്- മനൻ സഖ‍്യം ഇതുവരെ 91 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.