ശിവം ദുബൈയ്ക്ക് 5 വിക്കറ്റ്; രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരേ വിദർഭ 383 റൺസിന് പുറത്ത്

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി
ranji trophy semi final vidharbha vs mumbai
ശിവം ദുബൈയ്ക്ക് 5 വിക്കറ്റ്; രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരേ വിദർഭ 383 റൺസിന് പുറത്ത്
Updated on

നാഗ്പൂർ: രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈക്കെതിരേ വിദർഭ 383 റൺസിന് പുറത്ത്. 79 റൺസെടുത്ത ഡാനിഷ് മലോവറാണ് വിദർഭയുടെ ടോപ് സ്കോറർ. ഇവർക്ക് പുറമേ ഓപ്പണർ ധ്രുവ് ഷോറെ (74), വൈ.വി. റാത്തോഡ് (54) എന്നിവർ അർധ സെഞ്ച്വറി നേടി. മലയാളി താരം കരുൺ നായർ (45), നായകൻ അക്ഷയ് വഡ്കർ (34) എന്നിവരുടെ ഭേദപ്പെട്ട പ്രകടനവും ടീമിനെ മികച്ച സ്കോറിലെത്താൻ സഹായിച്ചു.

മുംബൈയ്ക്ക് വേണ്ടി 49 റൺസ് മാത്രം വിട്ടുകൊടുത്ത് ശിവം ദുബൈ 5 വിക്കറ്റ് വീഴ്ത്തി. ഷംസ് മുലാനി, റോയ്സ്റ്റൺ ഡയസ്, എന്നിവർ രണ്ടു വിക്കറ്റും ശർദുൽ താക്കൂർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഓപ്പണർ ആയുഷ് മഹാത്രെയുടെ വിക്കറ്റാണ് നഷ്ടമായത്. 14 റൺസുമായി ആകാശ് ആനന്ദും 9 റൺസുമായി സിദ്ധേഷ് ലാഡുമാണ് ക്രീസിൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com