ഗംഭീറിന്‍റെ ശൈലി ടീമിനെ ദയനീയാവസ്ഥയിലെത്തിച്ചു; വിമർശനവുമായി രവി ശാസ്ത്രി

ഓൾറൗണ്ടർമാരെ ബൗൾ ചെയ്യിപ്പിക്കുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് ടീമിൽ ഉൾപ്പെടുത്തുന്നതെന്നും രവി ശാസ്ത്രി ചോദിച്ചു
ravi shastri against gambhir

രവി ശാസ്ത്രി, ഗൗതം ഗംഭീർ

Updated on

ന‍്യൂഡൽഹി: കോൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത‍്യ രണ്ടാം ടെസ്റ്റിലും പരാജയ ഭീതിയിലാണ്. ഇതിനിടെ നിരവധി പേർ ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നിലിപ്പോഴിതാ ഗംഭീറിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത‍്യൻ താരവും കോച്ചുമായിരുന്ന രവി ശാസ്ത്രി.

സ്പെഷ‍്യലിസ്റ്റ് ബാറ്റർമാർക്കും ബൗളർമാർക്കും പകരം ഓൾറൗണ്ടർമാരെ കളിപ്പിക്കുന്ന ഗംഭീറിന്‍റെ ശൈലിയാണ് ടീമിനെ ദയനീയാവസ്ഥയിലെത്തിച്ചതെന്നാണ് രവി ശാസ്ത്രി പറയുന്നത്. മൂന്ന് സ്പിൻ ഓൾ‌റൗണ്ടറെയും ഒരു പേസ് ഓൾറൗണ്ടറെയും ഉൾപ്പെടുത്തിയായിരുന്നു ഇന്ത‍്യ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളത്തിലിറങ്ങിയത്.

എന്നാൽ വാഷിങ്ടൺ സുന്ദറിനു മാത്രമാണ് ഇവരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത്. ഓൾറൗണ്ടർമാരെ ബൗൾ ചെയ്യിപ്പിക്കുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് ടീമിൽ ഉൾപ്പെടുത്തുന്നതെന്നും ശാസ്ത്രി ചോദിച്ചു. ഒന്നാം ടെസ്റ്റിൽ 30 റൺസിനായിരുന്നു ഇന്ത‍്യ തോൽവിയറിഞ്ഞത്. നാലു സ്പിന്നർമാരായിരുന്നു ഇന്ത‍്യൻ ടീമിൽ കളിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com