''ടോപ് ഓർഡറിൽ സഞ്ജു അപകടകാരി''; പിന്തുണയുമായി രവി ശാസ്ത്രി

സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ നിന്നോ ടോപ് ഓർഡറിൽ നിന്നോ മാറ്റരുതെന്നാണ് രവി ശാസ്ത്രിയുടെ നിർദേശം
ravi shastri backs sanju as opener in asia cup 2025

സഞ്ജു സാംസൺ|രവി ശാസ്ത്രി

Updated on

മുംബൈ: ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ‍്യ കപ്പ് ടൂർണമെന്‍റിന് സെപ്റ്റംബർ 9ന് തുടക്കമാവുകയാണ്. യുഎഇക്കെതിരേയാണ് ഇന്ത‍്യയുടെ ആദ‍്യ മത്സരം. മലയാളി താരം സഞ്ജു സാംസൺ ടീമിലെ പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജുവിനു പകരം ജിതേഷ് ശർമയായിരിക്കും ഇന്ത‍്യയുടെ വിക്കറ്റ് കീപ്പറെന്നും അഭിഷേക് ശർമക്കൊപ്പം വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ ഓപ്പണിങ് ഇറങ്ങുമെന്നും നേരത്തെ അഭ‍്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

എന്നാലിപ്പോഴിതാ സഞ്ജു സാംസണെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത‍്യൻ പരിശീലകൻ രവി ശാസ്ത്രി. സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ നിന്നോ ടോപ് ഓർഡറിൽ നിന്നോ മാറ്റരുതെന്നാണ് രവി ശാസ്ത്രി നിർദേശിച്ചിരിക്കുന്നത്. ടോപ് ഓർഡറിൽ കളിക്കുമ്പോഴാണ് സഞ്ജു ഏറ്റവും അപകടകാരിയെന്നും ആ സ്ഥാനങ്ങളിൽ താരത്തിന് മത്സരങ്ങളിൽ ടീമിനെ വിജയിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഞ്ജുവിനെ മാറ്റുന്നത് ഗൗതം ഗംഭീറിന് അത്ര എളുപ്പമായിരിക്കില്ലെന്നും സഞ്ജുവിനെ ഓപ്പണിങ് ബാറ്ററായി നിലനിർത്തുകയും ശുഭ്മൻ ഗില്ലിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും രവി ശാസ്ത്രി വ‍്യക്തമാക്കി. അതേസമയം 14 ടി20 മത്സരങ്ങൾ കളിച്ച സഞ്ജു 182.2 സ്ട്രൈക്ക് റേറ്റിൽ 512 റൺസ് നേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com