ഡ്ര​സി​ങ് റൂ​മി​ല്‍ സൗ​ഹൃ​ദം ന​ഷ്ട​പ്പെ​ട്ടു, എ​ല്ലാ​വ​രും സ​ഹ​പ്ര​വ​ര്‍ത്ത​കർ: ആ​ര്‍. അ​ശ്വി​ന്‍

സ​ഹ​പ്ര​വ​ര്‍ത്ത​ക​രാ​കു​മ്പോ​ള്‍ അ​വ​രെ മ​റി​ക​ട​ന്ന് മു​ന്നേ​റാ​നാ​കും ഓ​രോ​രു​ത്ത​രു​ടെ​യും ശ്ര​മം. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യം അ​ന്വേ​ഷി​ക്കാ​ന്‍ ഇ​വി​ടെ ആ​ര്‍ക്കും സ​മ​യ​മി​ല്ല
ഡ്ര​സി​ങ് റൂ​മി​ല്‍ സൗ​ഹൃ​ദം ന​ഷ്ട​പ്പെ​ട്ടു, എ​ല്ലാ​വ​രും സ​ഹ​പ്ര​വ​ര്‍ത്ത​കർ: ആ​ര്‍. അ​ശ്വി​ന്‍
Updated on

ചെ​ന്നൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഡ്ര​സി​ങ് റൂ​മി​ല്‍ ഇ​പ്പോ​ള്‍ സ്നേ​ഹ​വും ആ​ത്മാ​ര്‍ഥ സൗ​ഹൃ​ദ​വു​മി​ല്ലെ​ന്ന് ലോ​ക ഒ​ന്നാം ന​മ്പ​ര്‍ സ്പി​ന്ന​ര്‍ ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ല്‍. സ​മീ​പ​കാ​ല​ത്ത് ടീം ​ഇ​ന്ത്യ​യി​ല്‍ ഉ​ട​ലെ​ടു​ത്ത പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് വ​ള​രെ രൂ​ക്ഷ​മാ​യാ​ണ് അ​ശ്വി​ന്‍ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കാ​ല​ത്ത് ടീം ​അം​ഗ​ങ്ങ​ളെ​ല്ലാം സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ഇ​ന്ന​വ​ര്‍ വെ​റും സ​ഹ​താ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്ന് അ​ശ്വി​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷ് ഫൈ​ന​ലി​ല്‍ ലോ​ക​ത്തെ ഒ​ന്നാം ന​മ്പ​ര്‍ ബൗ​ള​റാ​യി​രു​ന്നി​ട്ടും അ​ശ്വി​നെ രോ​ഹി​ത് ശ​ര്‍മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

''എ​ല്ലാ​വ​രും സ​ഹ​പ്ര​വ​ര്‍ത്ത​ക​രാ​കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്. ഒ​രു കാ​ല​ത്ത് ക്രി​ക്ക​റ്റ് ക​ളി​ക്കു​മ്പോ​ള്‍ സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ​ല്ലാം സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഇ​പ്പോ​ള്‍, അ​വ​ര്‍ വെ​റും സ​ഹ​പ്ര​വ​ര്‍ത്ത​ക​രാ​ണ്. ഇ​വ ത​മ്മി​ല്‍ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട്. - അ​ശ്വി​ന്‍ പ​റ​ഞ്ഞു. സ​ഹ​പ്ര​വ​ര്‍ത്ത​ക​രാ​കു​മ്പോ​ള്‍ അ​വ​രെ മ​റി​ക​ട​ന്ന് മു​ന്നേ​റാ​നാ​കും ഓ​രോ​രു​ത്ത​രു​ടെ​യും ശ്ര​മം. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യം അ​ന്വേ​ഷി​ക്കാ​ന്‍ ഇ​വി​ടെ ആ​ര്‍ക്കും സ​മ​യ​മി​ല്ല.'' - അ​ശ്വി​ന്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ഡ്ര​സ്സി​ങ് റൂ​മി​ല്‍ ഇ​പ്പോ​ള്‍ സൗ​ഹൃ​ദം എ​ന്നൊ​ന്ന് ഇ​ല്ല. ഓ​രോ സ്ഥാ​ന​ത്തി​നാ​യും ടീ​മി​നു​ള്ളി​ല്‍ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കു​ടും​ബ​ത്തെ കൂ​ടാ​തെ സൂ​ഹൃ​ത്തു​ക്ക​ളു​ടെ പി​ന്തു​ണ​യും താ​ര​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​ണ്.

അ​തി​വി​ടെ ഉ​ണ്ടാ​കു​ന്നി​ല്ല. താ​ര​ങ്ങ​ള്‍ പ​ര​സ്പ​രം കാ​ര്യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ് ടീ​മി​ന് ന​ല്ല​ത്. എ​ന്നാ​ല്‍, അ​ങ്ങ​നെ​യൊ​ന്നും ഇ​പ്പോ​ഴ​ത്തെ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ സം​ഭ​വി​ക്കു​ന്നി​ല്ല. ഇ​പ്പോ​ള്‍ ഓ​രോ​രു​ത്ത​രും ഒ​റ്റ​യ്ക്കു​ള്ള യാ​ത്ര​യി​ലാ​ണ്. ""വാ​സ്ത​വ​ത്തി​ല്‍, കാ​ര്യ​ങ്ങ​ള്‍ പ​ര​സ്പ​രം പ​ങ്കു​വ​ച്ചാ​ല്‍ ക്രി​ക്ക​റ്റ് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടും. മ​റ്റൊ​രാ​ളു​ടെ ടെ​ക്നി​ക്കു​ക​ള്‍ ഉ​ള്‍പ്പെ​ടെ മ​ന​സി​ലാ​ക്കി​യാ​ല്‍ ന​മ്മ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടും. - അ​ശ്വി​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഈ ​സീ​സ​ണി​ലെ ബോ​ര്‍ഡ​ര്‍ - ഗാ​വ​സ്ക്ക​ര്‍ ട്രോ​ഫി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബൗ​ള​ര്‍ അ​ശ്വി​നാ​യി​രു​ന്നു. എ​ന്നി​ട്ടും അ​ദ്ദേ​ഹ​ത്തി​ന് ഓ​വ​ലി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ല. ഓ​വ​ലി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ പേ​സ​ര്‍ ഉ​മേ​ഷ് യാ​ദ​വി​നെ പ്ലേ​യി​ങ് ഇ​ല​വ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​തോ​ട​യാ​ണ് അ​ശ്വി​നു സ്ഥാ​നം ന​ഷ്ട​മാ​യ​ത്.

ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ പേ​രി​ല്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ​യ്ക്കും പ​രി​ശീ​ല​ക​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡി​നും ഏ​റെ വി​മ​ര്‍ശ​നം നേ​രി​ടേ​ണ്ടി വ​ന്നു. ഫൈ​ന​ലി​ല്‍ ഓ​സീ​സി​നെ​തി​രെ ദ​യ​നീ​യ തോ​ല്‍വി ഏ​റ്റു​വാ​ങ്ങേ​ണ്ടി​യും വ​ന്നു.

92 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 474 വി​ക്ക​റ്റു​ക​ളു​മാ​യി ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് അ​ശ്വി​നാ​ണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com