ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: അശ്വിൻ @ 1

ഒന്നാം റാങ്കിലുണ്ടായിരുന്ന ജസ്പ്രിത് ബുംറ, ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനൊപ്പം ഇപ്പോള്‍ രണ്ടാം സ്ഥാനം പങ്കിടുകയാണ്
ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: അശ്വിൻ @ 1

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ വീണ്ടും ഒന്നാമത്. നൂറാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഒന്‍പത് വിക്കറ്റ് നേടിയത് ഉള്‍പ്പെടെ പരമ്പരയിലെ മികച്ച പ്രകടനമാണ് അശ്വിനെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിച്ചത്. ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യയുടെ തന്നെ ജസ്പ്രിത് ബുംറയെ മറികടന്ന് അശ്വിന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 870 റേറ്റിങ് പോയിന്‍റോടെയാണ് അശ്വിന്‍ ബോളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. നേരത്തെ ഒന്നാം റാങ്കിലുണ്ടായിരുന്ന ജസ്പ്രിത് ബുംറ, ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനൊപ്പം ഇപ്പോള്‍ രണ്ടാം സ്ഥാനം പങ്കിടുകയാണ്.

ധരംശാലയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും കിടിലന്‍ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സില്‍ താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ ബോളിങ് റാങ്കിങ്ങില്‍ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കുല്‍ദീപ് 16- മതെത്തി.

ബാറ്റിങ് റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അഞ്ച് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് റാങ്കിങ്ങില്‍ ആറാമതെത്തി. 751 റേറ്റിങ് പോയിന്‍റാണ് ഇന്ത്യന്‍ നായകനുള്ളത്. പരമ്പരയിലെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനായ യശസ്വി ജയ്സ്വാള്‍ 740 റേറ്റിങ് പോയിന്‍റോടെ എട്ടാം സ്ഥാനത്തും, വിരാട് കോലി 737 റേറ്റിങ് പോയിന്‍റുമായി ഒന്‍പതാം സ്ഥാനത്തുമുണ്ട്. ധരംശാല ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേടി തിളങ്ങിയിരുന്നു. ഗില്ലും പുതിയ റാങ്കിങ്ങില്‍ സ്ഥാനം മെച്ചപ്പെടുത്തി. 11 സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറിയ ഗില്‍ ഇപ്പോള്‍ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനത്തുണ്ട്.

ന്യൂസിലന്‍ഡ് ഇതിഹാസം കെയ്ന്‍ വില്ല്യംസണാണ് ടെസ്റ്റിലെ ബാറ്റിങ് റാങ്കിങ്ങില്‍ നിലവില്‍ ഒന്നാമത്. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, പാക്കിസ്ഥാന്‍റെ ബാബര്‍ അസം, ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെ റാങ്കിലുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com