ഇനി യുടേൺ ഇല്ല; ഐപിഎലിൽ നിന്ന് വിരമിക്കാനൊരുങ്ങി റായുഡു

ഐപിഎലിന്‍റെ 14 സീസണുകളിൽ റായുഡു കളിച്ചിട്ടുണ്ട്.
ഇനി യുടേൺ ഇല്ല;  ഐപിഎലിൽ നിന്ന് വിരമിക്കാനൊരുങ്ങി റായുഡു
Updated on

അഹമ്മദാബാദ്: ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് താരം അമ്പാട്ടി റായുഡു. ട്വിറ്ററിലൂടെയാണ് റായുഡു തന്‍റെ തീരുമാനം അറിയിച്ചത്. ഐപിഎൽ ഫൈനൽ മത്സരം തന്‍റെ അവസാന ഐപിഎൽ മത്സരം ആയിരിക്കുമെന്നും തീരുമാനത്തിൽ നിന്ന് യു-ടേൺ ഉണ്ടാകില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ മുൻ ഏകദിന സ്പെഷ്യലിസ്റ്റ് ആയിരുന്ന റായുഡു മുൻപ് രണ്ടു തവണ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറുകയായിരുന്നു. ഐപിഎല്ലിന്‍റെ 14 സീസണുകളിൽ റായുഡു കളിച്ചിട്ടുണ്ട്. ലീഗിൽ അഞ്ചു തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസിന് വേണ്ടിയും നാല് തവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും ആണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

ഐപിഎലിൽ 200ൽ അധികം മത്സരങ്ങളിൽ കളിച്ചിട്ടുള്ള അപൂർവം താരങ്ങളിൽ ഒരാളാണ് റായുഡു. 204 മത്സരങ്ങളിൽ നിന്നായി 4239 റൺസാണ് റായുഡു നേടിയത്.

അമ്പാട്ടി റായിഡുവിൻ്റെ ട്വീറ്റ്

2 മികച്ച ടീമുകൾ, 204 മത്സരങ്ങൾ, 14 സീസണുകൾ, 11 പ്ലേഓഫുകൾ, 8 ഫൈനൽ, 5 ട്രോഫികൾ. ഇന്ന് രാത്രി അത് ആറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് തികച്ചും ഒരു യാത്രയാണ്. ഇന്ന് രാത്രി നടക്കുന്ന ഫൈനൽ ഐപിഎല്ലിലെ എൻ്റെ അവസാന മത്സരമായിരിക്കും. ഈ മികച്ച ടൂർണമെന്‍റ് കളിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. എല്ലാവർക്കും നന്ദി. ഇനി യു ടേൺ ഇല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com