പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം റാസ ഹസന് വധു ഇന്ത്യകാരി പൂജ ബൊമ. തന്‍റെ വിവാഹ അഭ്യർഥനയ്ക്ക് പൂജ യെസ് പറഞ്ഞതയാണ് റാസ ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. അടുത്ത വർഷമായിരിക്കും ഇരുവരുടെയും വിവാഹം. കഴിഞ്ഞ വർഷം ന്യൂയേർക്കിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. പാകിസ്ഥാൻ വിട്ട് ഇപ്പോൾ യുഎസിലാണ് റാസ താമസിക്കുന്നത്.
അതിർത്തിക്കപ്പുറമുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്ന നിരവധി പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി റാസ മാറുമെന്നത് ശ്രദ്ധേയമാണ്. ഷോയിബ് മാലിക്, ഹസൻ അലി, മൊഹ്‌സിൻ ഖാൻ, സഹീർ അബ്ബാസ് എന്നിവരെല്ലാം ഇന്ത്യൻ സ്ത്രീകളെ വിവാഹം കഴിച്ചു, സാനിയ മിർസയാണ് ഏറ്റവും പ്രശസ്തയായത്.