ആർസിബിയുടെ എക്സ് പേജിനെച്ചൊല്ലി ഹിന്ദി - കന്നഡ തർക്കം

ഇംഗ്ലിഷിലും കന്നഡയിലും നേരത്തെ തന്നെ പേജുകൾ ഉണ്ടായിരുന്ന ആർസിബി ഇപ്പോൾ ഹിന്ദിയിലാണ് പേജ് തുടങ്ങിയിരിക്കുന്നത്
ആർസിബിയുടെ എക്സ് പേജിനെച്ചൊല്ലി ഹിന്ദി - കന്നഡ തർക്കം | RCB fans fight over new Hindi X page
ആർസിബിയുടെ എക്സ് പേജിനെച്ചൊല്ലി ഹിന്ദി - കന്നഡ തർക്കം
Updated on

ബംഗളൂരു: ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പുതിയതായി ആരംഭിച്ച എക്സ് പേജിനെച്ചൊല്ലി ആരാധകർക്കിടയിൽ തർക്കം. ഇംഗ്ലിഷിലും കന്നഡയിലും നേരത്തെ തന്നെ പേജുകൾ ഉണ്ടായിരുന്ന ആർസിബി ഇപ്പോൾ ഹിന്ദിയിലാണ് പേജ് തുടങ്ങിയിരിക്കുന്നത്. ഇതു തന്നെയാണ് തർക്കത്തിന് അടിസ്ഥാനവും.

കന്നഡ മാതൃഭാഷയായ കർണാടകയിൽ ഹിന്ദ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്ന് ഒരു വിഭാഗം ആരാധകർ ആരോപിക്കുന്നു. എന്നാൽ, കർണാടകയിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ആരാധകരുള്ള ടീമാണ് ആർസിബി എന്നും അതിനാൽ ഹിന്ദി പേജ് തുടങ്ങിയതിൽ ഒരു തെറ്റുമില്ലെന്നും മറുവിഭാഗവും പറയുന്നു.

അങ്ങനെയെങ്കിൽ ഡൽഹി ക്യാപ്പിറ്റൽസ് എപ്പോഴാണ് കന്നഡയിൽ പേജ് തുടങ്ങുന്നതെന്ന് ഹിന്ദിവിരോധികൾ ചോദിക്കുന്നു.

തന്നെ ടീമിൽ നിലനിർത്തിയതിൽ വിരാട് കോലി സന്തോഷം പ്രകടിപ്പിച്ച് ഹിന്ദിയിൽ സംസാരിക്കുന്ന വീഡിയൊ ആണ് ഹിന്ദി പേജിൽ ആദ്യമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്‍റെ കമന്‍റുകളിൽ തന്നെ തർക്കത്തിനും തുടക്കമായി. ഞായറാഴ്ച ആരംഭിച്ച പേജിന് അഞ്ച് ദിവസം കൊണ്ട് 2500 ഫോളോവേഴ്സ് മാത്രമാണുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com