ബംഗളൂരു ദുരന്തം: പൊലീസുകാർ ദൈവങ്ങളല്ല, പൂർണ ഉത്തരവാദി ആർസിബിയെന്ന് ട്രൈബ്യൂണൽ

അഞ്ചര ലക്ഷത്തോളം പേരാണു തടിച്ചുകൂടിയത്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് മുന്നൊരുക്കങ്ങൾ നടത്താൻ പൊലീസിന് സാധിക്കില്ല
rcb responsible on bengaluru stampede

ബംഗളൂരു ദുരന്തം: പൊലീസുകാർ ദൈവങ്ങളല്ല, പൂർണ ഉത്തരവാദി ആർസിബിയെന്ന് ട്രൈബ്യൂണൽ

file image

Updated on

ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കാരണം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) അധികൃതരുടെ വീഴ്ചയാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ. ഒരു തയാറെടുപ്പുമില്ലാതെ ജനക്കൂട്ടത്തെ സംഘടിപ്പിച്ചത് ആർസിബിയാണ്.

പൊലീസിന്‍റെ അനുമതി പോലും തേടിയിരുന്നില്ല അവർ. അഞ്ചര ലക്ഷത്തോളം പേരാണു തടിച്ചുകൂടിയത്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് മുന്നൊരുക്കങ്ങൾ നടത്താൻ പൊലീസിന് സാധിക്കില്ല. പൊലീസ് മാന്ത്രികരോ ദൈവങ്ങളോ അല്ലെന്നും ട്രൈബ്യൂണൽ പറഞ്ഞു.

ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷം. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com